ശ്രീരംഗപട്ടണ-കുശാൽനഗർ നാലുവരിപ്പാത നിർമാണം മാർച്ചോടെ ആരംഭിക്കും

ബെംഗളൂരു: ശ്രീരംഗപട്ടണ-കുശാൽനഗർ നാലുവരിപ്പാതയുടെ നിർമാണം മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് മൈസൂരു എം.പി. യദുവീർ കൃഷ്ണദത്ത അറിയിച്ചു.

മടിക്കേരി ജില്ലാഭരണകൂട മന്ദിരത്തിന്റെ ഒന്നാംനിലയിൽ എം.പി.യുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് എം.പി.യുടെ പ്രഖ്യാപനം.

ഹൈവേപദ്ധതിയുമായി ബന്ധപ്പെട്ട്, ഭൂമി ഏറ്റെടുക്കൽ ആരംഭിച്ച് രണ്ട് പാക്കേജുകളായാണ് പ്രവൃത്തി ആരംഭിക്കുക.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

ഇതിനായുള്ള പ്രാരംഭനടപടികൾ മൂന്നു മാസത്തിനകം പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ ഉടൻ തുടങ്ങും.

കുടകിന്റെ സമഗ്രമായ വികസനം അനിവാര്യമാണ്. വികസനകാര്യങ്ങളിൽ പൊതുജനങ്ങളുമായുള്ള ആശയവിനിമയം പുതിയ എം.പി. ഓഫീസ് സുഗമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts