വെബ് ഓട്ടോ നിരക്ക് തീരുമാനം 25 നകം

ബെംഗളൂരു: വെബ് ഓട്ടോകളുടെ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം 25ന് അകം അറിയിക്കാമെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. കമ്പനികളുടെ ആവശ്യങ്ങൾ പരിഗണിക്കുകയാണെന്നും യാത്രക്കാർക്കു ഉപയോഗപ്രദമാകുന്ന തീരുമാനമാകും എടുക്കുകയെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാർ നിരക്ക് തീരുമാനിക്കുന്നതു വരെ ബന്ധപ്പെട്ട കേസുകളിൽ വിധി പ്രഖ്യാപിക്കരുതെന്ന് ഗതാഗത വകുപ്പ് കോടതിയോട് അപേക്ഷിച്ചു.

  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം

അമിതകൂലി ഈടാക്കിയതിന് ഈ ആപ്പുകളിലെ ഓട്ടോ സർവീസുകൾ നിരോധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പിന്നാലെ നിരക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാരിനു കോടതി സാവകാശം നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ട’; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us