ഗജപായന: ദസറ ആനകൾക്ക് ലഭിച്ചത് ഗംഭീര വരവേൽപ്പ്

ബെംഗളൂരു: മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ നാഗരഹോളെ കടുവാ സങ്കേതത്തിന്റെ പ്രാന്തപ്രദേശത്തുള്ള വീരനഹോസഹള്ളിയിൽ ഒമ്പത് ദസറ ആനകൾക്ക് പരമ്പരാഗത സ്വീകരണം നൽകി. കനത്ത മഴയെ അവഗണിച്ച്, ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള ആനകളുടെ ‘ഗജപായനം’ കാട്ടിൽ നിന്ന് മൈസൂരു നഗരത്തിലേക്ക് രമ്പരാഗത വേഷത്തിൽ സ്ത്രീകൾ പങ്കെടുത്ത ‘പൂർണകുംഭ സ്വാഗതം’ ഗംഭീരമായി നടന്നു. പുരോഹിതൻ പ്രഹ്ലാദ് ദീക്ഷിത് ആണ് ചടങ്ങുകൾ നടത്തിയത്. മഹാമാരിയുടെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ലളിതമായ രീതിയിലാണ് ഈ ചടങ്ങ് നടത്തിയതെന്നും അധികൃതർ പറയുന്നു.

മൂന്നാമതും സുവർണഹോമം വഹിക്കുന്ന അഭിമന്യുവിന്റെ നേതൃത്വത്തിൽ അർജ്ജുനൻ, ഗോപാലസ്വാമി, കാവേരി, ലക്ഷ്മി, ധനഞ്ജയ, ചൈത്ര, ഭീമൻ, മഹേന്ദ്ര എന്നീ ആനകൾക്ക് രാവിലെ 9.06ന് തുലാ ലഗ്നത്തിൽ വീരനഹോസഹള്ളിയിൽ പരമ്പരാഗത സ്വീകരണം നൽകി. വനം മന്ത്രി ഉമേഷ് കട്ടിയും ജില്ലാ മന്ത്രി എസ്.ടി.സോമശേഖറും കാട്ടിൽ നിന്ന് നഗരത്തിലേക്കുള്ള ആനകളുടെ ഘോഷയാത്ര വിളക്ക് കൊളുത്തിയും പുഷ്പവൃഷ്ടി നടത്തി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഒമ്പത് പാപ്പാൻമാരും ഒമ്പത് കാവടികളും സഹായികളും പരിചാരകരും ഉൾപ്പെടെ 45 ഓളം പേർ ആനയെ അനുഗമിച്ചത്.

പരിപാടിയുടെ അവസാനത്തോടെ ആനകളെ ട്രക്കുകളിൽ മൈസൂരു നഗരത്തിലേക്ക് കടത്തിവിട്ടു. ഉച്ചകഴിഞ്ഞ് മൂന്നോടെ ആരണ്യഭവനിൽ എത്തിയ ഇവരെ ചൊവ്വാഴ്ച വരെ എവിടെ പാർപ്പിക്കും. തുടർന്ന് ബുധനാഴ്ച മൈസൂരു കൊട്ടാരത്തിൽ ആനകളെ വരവേൽക്കും. ഒക്‌ടോബർ അഞ്ചിന് നടക്കുന്ന ദസറ ഘോഷയാത്രയ്‌ക്കായി മൈസൂരുവിൽ ആനകൾ റിഹേഴ്‌സൽ നടത്തും. കൊട്ടാരവളപ്പിനുള്ളിൽ ദസറ ചുമതലകൾ പരിശീലിപ്പിക്കുകയും കൂടാതെ കൊട്ടാരം മുതൽ ബന്നിമണ്ഡപം വരെ 4.5 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനടയാത്രയും ആനകൾ നടത്തുകയും ചെയ്യും.

ശ്രീരാമൻ, പാർത്ഥസാരഥി, വിജയ, ഗോപി, വിക്രമ എന്നിവരടങ്ങുന്ന ആനകളുടെ രണ്ടാം സംഘത്തെ സെപ്തംബർ ആദ്യവാരം മൈസൂരു കൊട്ടാരത്തിൽ എത്തിക്കും. മൊത്തം 14 ആനകൾക്കും അവയുടെ 28 പരിപാലകരും 14 പാപ്പാൻമാരും 14 കാവടികളും ജില്ലാ ഭരണകൂടം 1.65 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us