ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ പ്രശസ്ത കടുവ സുരേഷ് ചത്തു

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ പ്രശസ്ത ആൺകടുവ സുരേഷ് ബുധനാഴ്ച രാത്രി അന്തരിച്ചു. ആൺകടുവയ്ക്ക് 13 വയസ്സായിരുന്നു. രണ്ട് വർഷമായി നട്ടെല്ലിന് ക്ഷതവും പിൻകാല പക്ഷാഘാതവും സുരേഷിന് ഉണ്ടായിരുന്നു. മൂത്രമൊഴിക്കാനും മലമൂത്രവിസർജനം നടത്താനും എഴുന്നേൽക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായി അധികൃതർ പറഞ്ഞു. വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷം ലേസർ തെറാപ്പിയും മറ്റ് സഹായ മാർഗ്ഗങ്ങളും ഉപയോഗിച്ചാണ് സുരേഷിനെ ചികിത്സിച്ചത്. എന്നാൽ അടുത്തിടെ, കടുവ ഭക്ഷണം കഴിക്കുന്നത് നിർത്തുകയും ചികിത്സയോട് പ്രതികരിക്കാതാവുകയും ചെയ്തു. കൂടുതൽ പരിശോധനയ്ക്കായി കടുവയുടെ വിസറൽ സാമ്പിളുകൾ ഹെബ്ബാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത്…

Read More

ഉപേക്ഷിക്കപ്പെട്ട 4 മാസം പ്രായമുള്ള ആനക്കുട്ടി ബന്നാർഘട്ടയിൽ അഭയം കണ്ടെത്തി

ബെംഗളൂരു: കാവേരി വന്യജീവി സങ്കേതത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ആൺ ആനക്കുട്ടിക്ക് ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് റെസ്ക്യൂ സെന്ററിൽ അഭയം. ഏകദേശം 3-4 മാസം പ്രായമുള്ള ആനക്കുട്ടിയെ മുട്ടട്ടി-സംഗമം റോഡിന് സമീപമാണ് ആഗസ്ത് ഒന്നിന് അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയത്. ആനക്കുട്ടിയെ അമ്മയോടൊപ്പം ചേർക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് ആനക്കുട്ടിയെ ബന്നാർഘട്ടയിലേക്ക് മാറ്റി. ആനക്കുട്ടിക്ക് അസുഖം വന്നാലോ അമ്മ ഇണചേരുമ്പോഴോ, ചത്താലോ ആനക്കുട്ടികളെ ഉപേക്ഷിക്കാറുണ്ടെന്ന് മൃഗശാല വെറ്ററിനറി ഡോക്ടർ ഉമാശങ്കർ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികളുടെ അതിജീവനം ബുദ്ധിമുട്ടാണെന്നും കാരണം അവയ്ക്ക് പാലും അമ്മയുടെ അഭയവും ആവശ്യമാണ് എന്നും…

Read More

പുതിയ അതിഥിയെ വരവേറ്റ് ബന്നാർഗട്ട ബയോളജിക്കൽ പാർക്ക്

ബെംഗളൂരു: പകർച്ചവ്യാധി മൂലമുണ്ടായ സമ്മർദ്ദത്തിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ ബന്നാർഗട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) തിങ്കളാഴ്ച സീബ്ര ഫോളിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.45 ന് 10 വയസ്സുള്ള ജോഡികളായ കാവേരിയും ഭാരതും ആണ് കുഞ്ഞിന് ജന്മം നൽകിയതെന്ന് ബിബിപി ഉദ്യോഗസ്ഥർ പറഞ്ഞു. സീബ്രക്കുട്ടിയുടെ ലിംഗഭേദം നിർണ്ണയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുട്ടിയെ മെഡിക്കൽ ടീമിന്റെയും മൃഗപാലകരുടെയും നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബിബിപി വെറ്ററിനറി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു പുതിയ സീബ്ര ഫോൾ കൂടി വന്നതോടെ ബിബിപിയിലെ മൊത്തം സീബ്രകളുടെ എണ്ണം അഞ്ചായതായി…

Read More

ബന്നാർഗട്ട സഫാരി; പുതുക്കിയ നിരക്ക് ഉടൻ നിലവിൽ വരും.

ബെംഗളൂരു: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) മാനേജ്‌മെന്റ് സഫാരി നിരക്ക് വർധിപ്പിച്ചെങ്കിലും പാർക്ക് പ്രവേശന നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ജനുവരി ഒന്നു മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് സൂ അതോറിറ്റി ഓഫ് കർണാടകയും (സാക്) സമിതി അംഗങ്ങളും ടിക്കറ്റ് നിരക്കിനെ സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. ബിബിപിയുടെ സഫാരി പങ്കാളികളായ കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെഎസ്ടിഡിസി) സഫാരി നിരക്കുകൾ വർധിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. നോൺ എസി ബസ് സഫാരിക്ക് 30 രൂപയും എസി ബസ് സഫാരിക്ക്…

Read More
Click Here to Follow Us