പുതിയ അതിഥിയെ വരവേറ്റ് ബന്നാർഗട്ട ബയോളജിക്കൽ പാർക്ക്

ബെംഗളൂരു: പകർച്ചവ്യാധി മൂലമുണ്ടായ സമ്മർദ്ദത്തിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ ബന്നാർഗട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) തിങ്കളാഴ്ച സീബ്ര ഫോളിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചു.

തിങ്കളാഴ്ച പുലർച്ചെ 3.45 ന് 10 വയസ്സുള്ള ജോഡികളായ കാവേരിയും ഭാരതും ആണ് കുഞ്ഞിന് ജന്മം നൽകിയതെന്ന് ബിബിപി ഉദ്യോഗസ്ഥർ പറഞ്ഞു.

സീബ്രക്കുട്ടിയുടെ ലിംഗഭേദം നിർണ്ണയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുട്ടിയെ മെഡിക്കൽ ടീമിന്റെയും മൃഗപാലകരുടെയും നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബിബിപി വെറ്ററിനറി ഉദ്യോഗസ്ഥർ അറിയിച്ചു.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

ഒരു പുതിയ സീബ്ര ഫോൾ കൂടി വന്നതോടെ ബിബിപിയിലെ മൊത്തം സീബ്രകളുടെ എണ്ണം അഞ്ചായതായി അസിസ്റ്റന്റ് ഡയറക്ടർ (വെറ്ററിനറി) ഡോ കെ എസ് ഉമാശങ്കർ വിശദീകരിച്ചു.

അമ്മയ്ക്കും കുഞ്ഞിനും മികച്ച പരിചരണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടർ കെ ഹരീഷ് വെളിപ്പെടുത്തി, ആവശ്യമെങ്കിൽ സ്വകാര്യതയും സുരക്ഷയും നൽകുന്നതിനായി ചുറ്റളവിൽ പാർട്ടീഷൻ ഉണ്ടാക്കുനമെന്നും അദ്ദേഹം വ്യക്തമാക്കി.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

മൃഗശാലയിലെ സന്ദർശകർക്ക് നവജാതക്കുഞ്ഞിനെ കാണാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts