ഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ.

electricity

ബെംഗളൂരു: കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) തിങ്കളാഴ്ച മുതൽ വൈദ്യുതി  നിരക്ക് വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനാൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 35 പൈസ അധികമായി അടയ്ക്കേണ്ടതായി വരും.

ഒരു യൂണിറ്റിന് 35 പൈസയാണ് ശരാശരി വർധന, ഇത്‌മൂലം 4.33 ശതമാനമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ വർധന പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ ചെയർമാൻ  മഞ്ജുനാഥ മാധ്യമങ്ങളോട് പറഞ്ഞു.

  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

ഇലക്‌ട്രിക് സപ്ലൈ കമ്പനികളുടെ (എസ്‌കോം) യൂണിറ്റിന് 1.85 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, കമ്മീഷൻ താരിഫ് യൂണിറ്റിന് 5 പൈസ കൂട്ടുകയും യൂണിറ്റിന് 10 രൂപ മുതൽ 30 രൂപ വരെ ഫിക്സഡ് ചാർജുകൾ വർധിപ്പിക്കുകയും ചെയ്തു. ഒരു യൂണിറ്റിന് 35 പൈസയാണ് താരിഫിൽ മൊത്തത്തിലുള്ള വർധനവെന്നും മഞ്ജുനാഥ കൂട്ടിച്ചേർത്തു.

മതിയായ രേഖകൾ സഹിതം തങ്ങളുടെ അവകാശവാദം സാധൂകരിക്കാൻ കഴിയാത്തതിനാൽ എസ്‌കോമുകളുടെ ആവശ്യം നിരസിച്ചതായും യൂണിറ്റിന് 35 പൈസയാണ് വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

2021 സാമ്പത്തിക വർഷത്തിലെ 1,700.49 കോടി രൂപയുടെ കുറവ് ഉൾപ്പെടെ 2,159.48 കോടി രൂപയുടെ റവന്യൂ കുറവ് വീണ്ടെടുക്കാൻ താരിഫ് പരിഷ്കരണം എസ്കോമുകളെ സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര
[masterslider id="10"]

Related posts