ബെംഗളൂരു: ഭക്ഷ്യ എണ്ണ, എൽപിജി, വൈദ്യുതി എന്നിവയുടെ കുതിച്ചുയരുന്ന വിലയുമായി പൊരുത്തപ്പെടാൻ ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലയിൽ 10 ശതമാനം വർധനവ് ഉണ്ടാകുമെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ) പ്രഖ്യാപിച്ചു.
പാചക എണ്ണയുടെ വില കുതിച്ചുയരുന്നതിനാൽ റസ്‌റ്റോറന്റുകളിൽ വറുത്ത ഇനങ്ങളുടെ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച വൈകീട്ട് നടന്ന യോഗത്തിന് ശേഷമുള്ള ഈ തീരുമാനം. ചില സ്ഥാപനങ്ങൾ മുൻപെ വിലവർധന നടപ്പാക്കിയെങ്കിലും ചിലത് നടപ്പാക്കിയിട്ടില്ലായിരുന്നു. എന്നാൽ എല്ലാ അവശ്യസാധനങ്ങളുടെയും വില വർധിക്കുന്നതിനാൽ വിലക്കയറ്റം അനിവാര്യമാണെന്നാണ് റസ്റ്റോറന്റ് ഉടമകൾ ഇപ്പോൾ പറയുന്നത്.
അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും ബില്ലുകളിൽ പുതിയ വിലകൾ പ്രതിഫലിച്ചു തുടങ്ങും. എല്ലാ ഹോട്ടലുകൾക്കും അവയുടെ വലിപ്പവും ബിസിനസും അനുസരിച്ച് അടിസ്ഥാന വിലയിൽ വർദ്ധനവ് ഉണ്ടാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.