പുരുഷ വേഷം കെട്ടി യുവതി നാല് വര്‍ഷം ജീവിച്ചു;രണ്ടു കല്യാണവും കഴിച്ചു!

24 വയസ്സുള്ള യുവതി നാലുവര്‍ഷമായി ആണ് വേഷത്തില്‍ ജീവിക്കുന്നു അതിനിടയില്‍ രണ്ടു കല്യാണവും കഴിച്ചു.അത്ഭുതകരമായി തോന്നുന്ന സംഭവം നടന്നത് ഉത്തരാഘന്ടില്‍ ആണ്.

ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ ന് സമീപം ധാംപൂരില്‍ ഉള്ള സ്വീറ്റി സെന്‍ ആണ് കഥാ നായിക(നായകന്‍),2013 മുതല്‍ സ്വീറ്റി പുരുഷ വേഷത്തില്‍ കൃഷ്ണ എന്നാ പേര് സ്വീകരിച്ചാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്.ഫേസ്ബുക്കിലും മറ്റും കൃഷ്ണ എന്നാ പേരില്‍ തന്നെയാണ്,അതിലൂടെ യുവതികളെ ആകര്‍ഷിച്ചു പിന്നീട് അവരെ വിവാഹം ചെയ്യുന്നതാണ് രീതി;പോലിസ് പറയുന്നു.

2014 ഫേസ്ബുക്കിലൂടെ ആകര്‍ഷിച്ച ഒരു പെണ്‍കുട്ടിയെ കാണാന്‍ ഹല്ദ്വാനിയിലേക്ക് വന്നിരുന്നു,ഒരു ബിസിനെസ് കാരന്റെ മകളായ ആ പെണ്‍കുട്ടിയെ കല്യാണം കഴിക്കുകയും കുറച്ചു ദിവസങ്ങള്‍ക്കു ഉള്ളില്‍ തന്നെ കാമിനി എന്ന് പേരുള്ള വധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കാനും തുടങ്ങി,അതിനുള്ളില്‍ തന്നെ 8.50 ലക്ഷം രൂപ ഭാര്യയില്‍ നിന്ന് അടിച്ചു മാറ്റിയിരുന്നു.

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം

“ഞങ്ങള്‍ കല്യാണം കഴിച്ചതിനു ശേഷം  പുരുഷന്മാരെ പോലെ നല്ലവണ്ണം മദ്യപിക്കുകയും പുകവലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു എന്ന് കാമിനി പറയുന്നു”

രണ്ടു വര്‍ഷത്തിനു ശേഷം ഉത്തരഘണ്ടിലെ തന്നെ നിഷയെ വിവാഹം ചെയ്തു,തന്റെ വിവാഹത്തിന് നിഷ അതിഥി ആയി വന്നിരുന്നു എന്ന് കാമിനി ഓര്‍ത്തെടുക്കുന്നു.രണ്ടു ഭാര്യമാരെയും നഗരത്തില്‍ തന്നെ ഒരു വാടക വീടെടുത്ത് നമ്മുടെ നായകന്‍ താമസിപ്പിച്ചു വരികയായിരുന്നു.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

കൃഷണ പുരുഷന്‍ അല്ല എന്ന സത്യം രണ്ടാമത്തെ ഭാര്യ മനസ്സിലാക്കിയതോടെ ആരോടും പറയാതിരിക്കാന്‍ നല്ല ഒരു തുക വാഗ്ദാനം ചെയ്തു.വിവാഹത്തിന് ശേഷം ശരീരത്തില്‍ സ്പര്‍ശിക്കാന്‍ കൃഷണ അനുവദിച്ചിരുന്നില്ല എന്ന് മാത്രമല്ല ലൈംഗിക ടോയ്സ് ഉപയോഗിച്ചാണ് അവര്‍ പരസ്പരം രാത്രി പങ്കിട്ടിരുന്നത്,കൃഷ്ണ ഒരു സ്ത്രീ ആണെന്ന് മെഡിക്കല്‍ എക്സാമിനര്‍ വിധി എഴുതി കഴിഞ്ഞു.

ഇപ്പോള്‍ കൃഷ്നക്ക് എതിരെ ആള്‍ മാറാട്ടതിന് കേസ് എടുത്തിരിക്കുകയാണ് പോലിസ്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts