ഒരു കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു:സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിച്ചത് ഇതുവരെ 8 പേർക്ക്.

ബെംഗളൂരു : കർണാടകയിൽ ഒരു കോവിഡ് കേസു കൂടി സ്ഥിരീകരിച്ചു.

അമേരിക്കയിൽ നിന്ന് നഗരത്തിലെത്തിയ 32 വയസുകാരനായ ടെക്കിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

മാർച്ച് 8 ന് ഇദ്ദേഹം അമേരിക്കയിൽ നിന്ന് ലണ്ടൻ വഴിയാണ് നഗരത്തിലെത്തിയത്.

കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ച മൈൻഡ് ട്രീ ജീവനക്കാരൻ സഞ്ചരിച്ച അതേ വിമാനത്തിൽ 3 സീറ്റ് പിറകിൽ ആയിരുന്നു ഇയാൾ ഇരുന്നത്.

ഇദ്ദേഹം വീടിനുള്ളിൽ നിരീക്ഷണത്തിൽ ആയിരുന്നു.14 ന് ഇയാളെ കെ സി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

15 ന് ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇന്സ്റ്ററ്റ്യൂട്ടിലെ വൈറോളജി ലാബിൽ ശ്രവ പരിശോധന നടത്തുകയായിരുന്നു.

രോഗ ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

കുടെ താമസിച്ചിരുന്ന ഭാര്യയേയും വേലക്കാരിയേയും നിരീക്ഷിക്കുന്നുണ്ട്.

  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്

ഒരാൾ മരിച്ചത് അടക്കം ഇതു വരെ കർണാടകയിൽ കോവിഡ് – 19 പോസിറ്റീവ് കേസുകൾ ഇപ്പോൾ 8 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
[masterslider id="10"]

Related posts