വൻ സുരക്ഷാ വീഴ്ച;കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക വാഹനം ഏർപ്പാടാക്കാം എന്ന വാഗ്ദാനം പാഴായി; ബസിലും തീവണ്ടിയിലുമായി നാട്ടിലേക്ക് തിരിച്ച് വിദ്യാർത്ഥികൾ;കൊറോണ രോഗബാധ മൂലം ഒരാൾ മരിച്ച ആശുപത്രിയിൽ ജോലി ചെയ്തവർ വരെ സംഘത്തിലുണ്ട്.

ബെംഗളൂരു : കലബുറഗിയിൽ നിന്ന് നഗരത്തിലെത്തിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വാഹനം ഏർപ്പാടാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല.

ഇവർ ബസിലും തീവണ്ടിയിലുമായി നാട്ടിലേക്ക് തിരിച്ചു.

ഉത്തര കർണാടകയിലെ കലബുറഗിയിൽ 76 കാരൻ കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധ മൂലം മരിച്ചിരുന്നു, അതേ ആശുപത്രിയിൽ ഒ.പി .വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു എന്നത് സുരക്ഷാ വീഴ്ചയുടെ ആഴം വർദ്ധിപ്പിക്കുന്നു.

ഇന്നലെ കലബുറഗിയിൽ നിന്നും കർണാടക ആർ .ടി.സി ബസിൽ നഗരത്തിലെത്തിയ വിദ്യാർത്ഥികളെ നോർക്കയുടെ സഹായത്തോടെ പ്രത്യേക വാഹനത്തിൽ നാട്ടിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

ഇവരിൽ ആർക്കെങ്കിലും രോഗബാധക്ക് സാദ്ധ്യത ഉണ്ടങ്കിൽ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ പേർക്ക് പകരാനുള്ള സാദ്ധ്യത ഒഴിവാക്കുകയാണ് പ്രത്യേക വാഹനം കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ സർക്കാർ സംവിധാനത്തിൽ സംഭവിച്ച ആശയ വിനിമയത്തിലെ പ്രശ്നമോ മറ്റെന്തോ കാരണത്താൽ പ്രത്യേക വാഹനം ഏർപ്പെടുത്താൻ കഴിഞ്ഞില്ല എന്നു മാത്രമല്ല ആകെ 22 പേരിൽ 12 പേർ തീവണ്ടിയിലും 10 പേർ ബസിലും നാട്ടിലേക്ക് പോയി.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

രാവിലെ നഗരത്തിലെത്തിയ ഇവർ വൈകുന്നേരം വരെ ഇവിടെ തന്നെ ഉണ്ടായിരുന്നു.

അതിനിടക്ക് നഗരത്തിലെ പ്രധാനപ്പെട്ട ഒരു സന്നദ്ധ സംഘടന ആംബുലൻസ് വിട്ടുകൊടുക്കാൻ തയ്യാറാവുകയും അവർ തങ്ങളുടെ സന്നദ്ധ പ്രവർത്തകരോടൊപ്പം നഗരത്തിൽ കാത്തു നിൽക്കുകയും ചെയ്തു എങ്കിലും വിദ്യാർത്ഥികൾ ഇവർ നൽകിയ വാഹനം നിരസിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts