ഇന്ത്യയുടെ തദ്ദേശീയ വെന്റിലേറ്റർ ‘സ്വസ്ത്‌വായു’ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ഉടൻ പരീക്ഷണം നടത്തും

ബെംഗളൂരു: ഇന്ത്യയുടെ തദ്ദേശീയ വെന്റിലേറ്റർ ‘സ്വസ്ത്‌വായു’ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ഉടൻ പരീക്ഷണം നടത്തും.

ശ്വാസകോശത്തിൽ കുഴൽ കടത്താതെ രോഗിക്ക് മുഖാവരണംവഴി ഓക്‌സിജൻ ലഭ്യമാക്കുന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ളത് നഗരത്തിലെ നാഷണൽ എയറോസ്പേസ് ലാബോറട്ടറീസ്(എൻ.എ.എൽ.) ആണ്.

രാജ്യത്തു നിർമിക്കുന്ന ആദ്യത്തെ നോൺ-ഇൻവേസീവ്(ശരീരത്തിനകത്തേക്ക് ഘടകങ്ങൾ കടത്താത്ത), പോർട്ടബിൾ  വെന്റിലേറ്ററാണ് ‘സ്വസ്ത്‌വായു’.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

മണിപ്പാൽ ആശുപത്രിയിലെ ശ്വാസകോശചികിത്സാവിദഗ്ധരായ ഡോ. അനുരാഗ് അഗർവാളിന്റെയും ഡോ. സത്യനാരായണയുടെയും നിർദേശങ്ങൾ സ്വീകരിച്ചാണിതു വികസിപ്പിച്ചത്.

‘സ്വസ്ത്‌വായു’ വെന്റിലേറ്റർ വൈറസ് വ്യാപനം കുറയ്ക്കുന്നതിൽ നിർണായകപങ്കുവഹിക്കുമെന്നും ഓക്‌സിജൻ കോൺസെൻട്രേറ്ററിലേക്ക് പുറമേക്കൂടി ബന്ധിപ്പിക്കാൻ ഇതിൽ പ്രത്യേകസംവിധാനമുണ്ടെന്നും ഡോ. സത്യനാരായണ പറഞ്ഞു.

കോവിഡ് രോഗികൾകൂടാതെ വിവിധ ശ്വസനസംബന്ധരോഗങ്ങൾ ഉള്ളവർക്കും ഈ വെന്റിലേറ്റർ ആശ്വാസമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts