കർണാടകയിൽ ഡോക്ടറെ സംശയാസ്പദമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കൊല്ലേഗൽ സബ് ഡിവിഷൻ ആശുപത്രിയിൽ അനസ്‌തേഷ്യോളജി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറെ സംശയാസ്പദമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെന്നൈ സ്വദേശി സിന്ധുജയാണ് 28 മരിച്ചത്. ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ സിന്ധുജ പിന്നീട് അനസ്‌തേഷ്യോളജിയിൽ പിജി കോഴ്‌സിന് ചേർന്നു. കോഴ്‌സിന്റെ ഭാഗമായി കൊല്ലേഗൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.

കൊല്ലേഗൽ ടൗണിലെ ശ്രീ മഹാദേശ്വര ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഡോ സിന്ധുജ താമസിച്ചിരുന്നത്.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

ഡോക്ടർമാരുമായും ജീവനക്കാരുമായും സിന്ധുജ നല്ല ബന്ധം പുലർത്തിയിരുന്നതയാണ് റിപ്പോർട്ട്. ഡ്യൂട്ടി സമയം കഴിഞ്ഞ് വ്യാഴാഴ്ചയാണ് സിന്ധുജ ആശുപത്രി വിട്ടത്.

വെള്ളിയാഴ്ച രാവിലെ സിന്ധുജ ആശുപത്രിയിൽ വന്നില്ല, ആശുപത്രിയിലെ തുടർന്ന് മറ്റ് ഡോക്ടർമാർ സിന്ധുജയെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.

കോളുകൾ ലഭിക്കാത്തതിനെ തുടർന്ന് ഏതാനും ജീവനക്കാർ വീട്ടിലേക്ക് പോയി. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു സിന്ധുജയുടെ വീട്.

തുടർന്ന് ജനൽ ചില്ലുകൾ തകർത്ത് അകത്തുകടന്ന ജീവനക്കാർ സിന്ധുജ നിലത്ത് കിടക്കുന്നതാണ് കണ്ടത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

കട്ടിലിൽ നിന്ന് ഒരു സിറിഞ്ചും ചില മരുന്നുകളും കത്തിയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സിന്ധുജയുടെ വിവാഹം 2024 ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്നതായി പറയപ്പെടുന്നു. സിന്ധുജയുടെ കുടുംബാംഗങ്ങൾ പരാതി നൽകിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി സോമഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts