നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ചിത്രങ്ങൾ പുറത്ത് 

ബെംഗളൂരു: കൊലപാതക കേസില്‍ റിമാൻഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കന്നഡ നടൻ ദർശന് ജയിലില്‍ വിഐപി പരിഗണന.

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ദർശൻ മൂന്ന് പേർക്കൊപ്പം ഇരിക്കുന്ന ചിത്രം എക്സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നു.

കസേരയില്‍ ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്റെയും കപ്പില്‍ എന്തോ കുടിക്കുന്നതിന്റെയുമെല്ലാം ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

  ഇനി ട്രെയിനുകൾ പിടിച്ചിടില്ല; ബയ്യപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത അവസാനഘട്ടത്തിലേക്ക്! കേരളീയർക്കും ആശ്വാസം."

ജയിലില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് മുൻപ് ദർശൻ നല്‍കിയ ഹർജി ബെംഗളൂരു 24-ാം എസിഎംഎം കോടതി തള്ളിയിരുന്നു.

ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയ ശേഷം കാമാക്ഷിപാളയിലെ മലിനജല കനാലില്‍ തള്ളിയെന്ന കേസില്‍ ജൂണ്‍ 11നാണ് ദർശൻ അറസ്റ്റിലായത്.

മൃതദേഹം നായകള്‍ കടിച്ചുവലിക്കുന്നത് സ്വകാര്യ അപ്പാർട്ട്മെന്റിലെ സുരക്ഷ ജീവനക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us