ആൺകുട്ടികളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; സഹോദരിമാരെ രണ്ടാനച്ഛൻ കഴുത്തറുത്ത് കൊന്നു 

ബെംഗളൂരു: ദാസറഹള്ളിയിലെ കാവേരി ലേഔട്ടില്‍ സഹോദരിമാരായ സ്‌കൂള്‍ വിദ്യാർഥിനികളെ രണ്ടാനച്ഛൻ കഴുത്തറുത്ത് കൊന്നു.

പത്താം ക്ലാസ് വിദ്യാർഥിനി സോണി (16), എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രുതി (14) എന്നിവരാണ് മരിച്ചത്. പ്രതി മോഹൻ ഒളിവിലാണ്.

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയാണ് മോഹൻ.

ഒമ്പത് വർഷം മുമ്പാണ് ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിനിയായ അനിത യാദവിനെ മോഹൻ വിവാഹം ചെയ്തത്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

ദാസറഹള്ളിയിലെ ഒരു വസ്ത്രനിർമ്മാണശാലയില്‍ ജോലി ചെയ്യുകയായിരുന്ന അനിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

മോഹനാണ് കൃത്യം ചെയ്തതെന്നും മക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നതിനാലാണ് ഇയാള്‍ ഇത് ചെയ്തതെന്നും അവർ ആരോപിച്ചു.

‘മക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല.

അവർ കുട്ടികളല്ലേ എന്നും നിങ്ങള്‍ക്ക് സ്ത്രീകളോട് സംസാരിക്കാമെങ്കില്‍ അവർക്ക് എതിർലിംഗത്തില്‍ പെട്ടവരോട് സംസാരിക്കുന്നതിന് എന്താണ് പ്രശ്‌നമെന്നും ഞാൻ ചോദിക്കാറുണ്ടായിരുന്നു.

എന്നാല്‍ പെണ്‍കുട്ടികളെ ആണ്‍കുട്ടികളില്‍ നിന്ന് വേറിട്ട് നിർത്തണമെന്ന നിർബന്ധമായിരുന്നു അയാള്‍ക്ക്’, അനിത പറഞ്ഞു.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

മോഹനായി തിരച്ചില്‍ തുടരുകയാണ്. അനിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts