പടക്കം പൊട്ടിക്കുന്നവർ ജാഗ്രതൈ! നിരീക്ഷണത്തിന് പോലീസ് പിന്നിലുണ്ട് !

ബെംഗളൂരു: ദീപാവലിയോടുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണമുള്ള സാഹചര്യത്തിൽ പരിശോധനയ്ക്ക് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിക്കുന്നു. ഹൊയ്‌സാല പോലീസ് സംഘവും നഗരത്തിൽ പട്രോളിങ് കർശനമാക്കും. രാത്രി എട്ടുമുതൽ 10 വരെയാണ് പടക്കം പൊട്ടിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. നിശ്ചിത ശബ്ദ പരിധിക്ക് മുകളിലുള്ള പടക്കം പൊട്ടിക്കുന്നതും ശിക്ഷാർഹമാണ്.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

നിയമം ലംഘിക്കുന്നവർക്കെതിരേ ഏത് വകുപ്പനുസരിച്ച് കേസെടുക്കുമെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നുവെങ്കിലും തത്‌കാലം പൊതുസ്ഥലത്ത് ശല്യമുണ്ടാകുന്നതിനെതിരേ ഉപയോഗിക്കുന്ന വകുപ്പനുസരിച്ച് കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. ശബ്ദത്തിന്റെ തോത് അളക്കാനുള്ള സംവിധാനമില്ലാത്തതും പോലീസിനെ വലയ്ക്കുന്നുണ്ട്. കൂടുതലും കുട്ടികളാണ് പടക്കം പൊട്ടിക്കാൻ മുന്നിട്ടിറങ്ങുന്നതെന്നതാണ് മറ്റൊരു പ്രതിസന്ധി. എങ്കിലും നിയമം ലംഘിക്കുന്നവർക്കതെിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts