പടക്കം പൊട്ടിക്കൽ തടാക തീരങ്ങളിൽ പാടില്ല

ദീപാവലിക്ക് തടാക തീരങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കരുതെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. ദേശാടന പക്ഷികളെയും , ജീവികളെയും പടക്കം പൊട്ടിക്കുന്നത് ബാധിക്കും എന്നതിനാലാണിത്. തടാക കരയിൽ വീര്യം കൂടിയ പടക്കങ്ങൾ പൊട്ടിക്കുന്നത് നിരോധിക്കണെമെന്ന് പീപ്പിൾസ് ഫോർ ആനിമൽസും ആവശ്യപ്പെട്ടു.

Read More

മീടൂ വിവാദം: നടൻ ആർജുനെ ചോദ്യം ചെയ്തു

ബെം​ഗളുരു; മീടൂ വിവാദത്തിൽ കുരുങ്ങിയ അർജുനെ ചോദ്യം ചെയ്തു. നടി ശ്രുതി ഹരിഹരന്റെ പരാതിയെ തുടർന്നാണ് നടപടി. ‌‌‌‌ അർജുനെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഷൻ പരിസരത്ത് കൂടിയത്. ഇവരെ പിരിച്ച് വിടാനുള്ള ശ്രമം അവസാനം വാക്കേറ്റത്തിനു വഴിയൊരുക്കി.

Read More

ടിപ്പു ജയന്തി; ആഘോഷങ്ങൾ അനുവദിക്കില്ല: ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: ടിപ്പു ജയന്തിയുമായി ഉയരുന്ന പ്രശ്നപരിഹാരത്തിനായി ഘോഷയാത്രകളെ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. നിരീക്ഷണത്തിനായി സംസ്ഥാനത്തുടനീളം റിസർവ് പോലീസിനെയും ദ്രുത കർമ്മ സേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More

മക്കളെ ഹബ്ബ; കബൺ പാർക്കിൽ ആഘോഷമായ് കുട്ടികളുടെ ഉത്സവം

ബെം​ഗളുരു; കബൺ പാർക്കിൽ കുട്ടികളുടെ ഉത്സവം ആഘോഷിക്കുന്നു, കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപിക്കുന്നത്. മക്കളേ ഹബ്ബ എന്നാണ് ഉത്സവത്തിന്റെ പേര്. 10,11,14 തീയതികളിൽ കബൺ പാർക്കിൽ കുട്ടികളുടെ ബാലഭവനിൽ നടക്കും. കുട്ടികൾക്കായുള്ള കലാകായിക മത്സരങ്ങൾ, പരമ്പരാ​ഗത വിനോദങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, എന്നിവ ഉണ്ടാകും, പ്രവേശനം സൗജന്യം.

Read More

മയൂര സുദർശനം; ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ

ബെം​ഗളുരു: ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ എത്തുന്നു. മയൂര സുദർശനം എന്ന പേരിലാണ് ഫേൺ ഹിൽസിൽ ഹോട്ടൽ തുടങ്ങുക. കെഎസ്ടിഡിസിയുടെ ​ഗസ്റ്റ് ഹൗസ് നിലവിലുണ്ടെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനാലാണ് ഹോട്ടൽ ആരംഭിക്കുന്നത്. 8 കോടിയാണ് മയൂര സുദർശനം നിർമ്മിക്കാനുള്ള ചിലവ്.

Read More

ഹരിത ക്യാംപസ് ലക്ഷ്യം; സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിച്ച് എെഎെഎസ് സി

ബെം​ഗളുരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് വിദ്യാർഥികളുടെ ഇടയിൽ സൈക്കിൾ സവാരി ശീലമാക്കുന്നതിനുള്ള നടപടകളുമായി രം​ഗത്ത്. ബൈക്കുകളുടെ ഉപയോ​ഗം പരമാവധി കുറച്ച് സൈക്കിൾ ഉപയോ​ഗിക്കാനാണ് നിർദ്ദേശം. പഴയ സൈക്കിൾ വാങ്ങുവാനുള്ള അവസരവും ക്യാംപസിലുണ്ട് .

Read More

പ്രളയാനന്തര കേരളത്തിനായി കലാകായിക മേള

പ്രളയാനന്തര കേരളത്തിനായി ധനസമാഹരണം ലക്ഷ്യമാക്കി ബെം​ഗളുരു ഈസ്റ്റ് മലയാളി അസോസിയേഷൻ വെൽഫെയർ സൊസൈറ്റി കാരുണ്യ സ്പർശം കലാകായിക മേള 10 നും 11നും ഹൊറമാവ് ഒാംശക്തി ​ഗ്രൗണ്ടിൽ നടക്കും . 10 ന് കായിക മേള ആരംഭിക്കും . വൈകിട്ട് നാലിന് കളരിപയറ്റ് പ്രദർശനം, 11 ന് വൈകിട്ട് കലാമണ്ഡലം വിനീത വിജയന്റെ മോഹിനിയാട്ടം , ബാം​ഗ്ലൂർ മ്യൂസിക് കഫേയുടെ ​ഗാനസന്ധ്യ . സാംസ്കാരിക സമ്മേളനം, സ്വാന്തന സന്ധ്യ, സം​ഗീത ഹാസ്യ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

Read More

കാർഷിക വായ്പ തിരിച്ചടവ് മുടങ്ങി; കർഷകർക്കെതിരെ കൂട്ട അറസ്റ്റ് വാറന്റുമായി ബാങ്ക് രം​ഗത്ത്

ബെംഗളുരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബെള​ഗാവിയിലെ കർഷകർക്ക് ബാങ്ക് വക കൂട്ട അറസ്റ്റ് വാറന്റ് ലഭിച്ചു. അറസ്റ്റ് വാററന്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബാങ്ക് ശാഖകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കൊൽക്കത്ത ഒൻപതാം മെട്രോപൊളിറ്റൻ കോടതിയാണ് 180 കർഷകർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 3 വർഷമായി അടവ് മുടങ്ങിയ കർഷകർക്കെതിരെയാണ് അറസ്റ്റ് നീക്കം . കടുത്ത വരൾച്ചയിൽ കൃഷി നഷ്ടമായി ജീവിക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 19 മുൻപ് അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.

Read More

പിസയില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി നഗ്ന ചിത്രങ്ങള്‍ എടുത്തു,ഭീഷണിപ്പെടുത്തി നാലുമാസത്തോളം തുടര്‍ച്ചയായി ലൈംഗികപീഡനത്തിന് വിധേയയാക്കി;വീട്ടമ്മയുടെ പരാതിയില്‍ യുവാവ്‌ പിടിയില്‍.

ബെംഗളൂരു: കാമാക്ഷിപ്പാളായയില്‍ ഭര്‍ത്താവ് മൊത്ത് ജീവിക്കുന്ന  26 വയസ്സുകാരിയായ ബാങ്ക് ജീവനക്കാരിയെ നാലുമാസമായി തുടര്‍ച്ചയായി പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍.യുവതിയുടെ സഹോദരിയുടെ കൂടെ ജോലിചെയ്യുന്ന ഗൌരവ് കുമാര്‍ (28) കഴിഞ്ഞ മേയില്‍ ആണ് ഗൌരവിനെ യുവതി പരിചയപ്പെടുന്നത് ,കഴിഞ്ഞ ജൂലൈയില്‍ പിസയില്‍ മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. മയക്കം വിട്ട് ഉണര്‍ന്നപ്പോള്‍ നഗ്ന ചിത്രം കാണിച്ചു പല തവണ ഉപദ്രവിച്ചതായി യുവതി പറയുന്നു.ഇയാളില്‍ നിന്നും ഉള്ള ഉപദ്രവം സഹിക്കവയ്യാതെ ആയപ്പോള്‍ യുവതി കഴിഞ്ഞ 31 ന് കാമാക്ഷിപ്പാളായ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഗൌരവിനെ…

Read More

തൂത്തുവാരി ജെഡിഎസ്-കോണ്‍ഗ്രസ്‌ സഖ്യം;ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ഏകപ്രതീക്ഷയായ കര്‍ണാടകയിലെ നില പരുങ്ങലില്‍.

ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ജെഡിഎസ് സഖ്യം ജയിച്ചു. രാമനഗരയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജംഖണ്ഡിയിൽ കോൺഗ്രസിന്റെ ആനന്ദ് ന്യാമഗൗഡയും ജയിച്ചു. ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര മത്സരിക്കുന്ന ശിവമൊഗ്ഗയിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി എസ് ഉഗ്രപ്പയുടെ ലീഡ് ഒരു ലക്ഷം കടന്നു. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥി ശിവരാമ ഗൗഡയുടെ ലീഡ്…

Read More
Click Here to Follow Us