കെട്ടിടങ്ങളുടെ നികുതി കൂട്ടാനുള്ള നടപടിയുമായി ബിബിഎംപി; നികുതി വർധനയിലൂടെ ലക്ഷ്യമിടുന്നത് 500 കോടി സമാഹരണം: സ്വന്തമായി വീടോ, വാണിജ്യ കെട്ടിടങ്ങളോ ഉള്ളവർക്ക് ഇത് കനത്ത തിരിച്ചടി

ബെം​ഗളുരു: കെട്ടിടങ്ങളുടെ വസ്തു നികുതി 25-30% വരെ കൂട്ടാനാണ് തീരുമാനം. വീടുകൾക്കും ഫ്ലാറ്റുകൾക്കും 25% വരെയും വാണിജ്യ കെട്ടിടങ്ങൾക്ക് 30% വരെയും നികുതി കൂട്ടാനാണ് ബിബിഎംപി കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ് ടാക്സ് ആൻഡ് ഫിനാൻസ് കമ്മിറ്റിക്ക് സുപാർശ സമർപ്പിച്ചത്. നികുതി വർധനയിലൂടെ 500 കോടി സമാഹരിക്കലാണ് ലക്ഷ്യം. സ്വന്തമായി വീടോ, വാണിജ്യ കെട്ടിടങ്ങളോ ഉള്ളവർക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് പുതിയ നീക്കം.

Read More

മയൂര സുദർശനം; ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ

ബെം​ഗളുരു: ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ എത്തുന്നു. മയൂര സുദർശനം എന്ന പേരിലാണ് ഫേൺ ഹിൽസിൽ ഹോട്ടൽ തുടങ്ങുക. കെഎസ്ടിഡിസിയുടെ ​ഗസ്റ്റ് ഹൗസ് നിലവിലുണ്ടെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനാലാണ് ഹോട്ടൽ ആരംഭിക്കുന്നത്. 8 കോടിയാണ് മയൂര സുദർശനം നിർമ്മിക്കാനുള്ള ചിലവ്.

Read More

പ്രളയം: കാപ്പി കർഷകർക്ക് നഷ്ടം 3000 കോടി

ബെം​ഗളുരു: ഹാസൻ,കുടക്, ചിക്കം​ഗളുരു ജില്ലകളെ ദുരിതത്തിലാക്കിയ പ്രളയം കാപ്പി കർഷകർക്ക് വരുത്തി വച്ചത് 3000 കോടി രൂപയുടെനഷ്ടം. ഉടമകളുടെയും, തൊഴിലാളികളുടെയും വീടുകൾ, കാപ്പി എസ്റ്റേറ്റുകൾ, എന്നിവയുടെയൊക്കെ നഷ്ടം കണക്കിലെടുത്താണിത്. രാജ്യത്തെ 40% കാപ്പിയും എത്തുന്നത് കുടകിൽ നിന്നാണ്. ഇവിടെ 70% ത്തോളം കാപ്പി തോട്ടങ്ങളെയും നശിപ്പിച്ചാണ് പ്രളയം കടന്ന് പോയത്.

Read More

ടോൺസ് ഒാഫ് സീസൺസ്; മനംകവർന്ന് മലയാളി ചിത്രകാരി വിദ്യാ സുന്ദർ

ബെം​ഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രം​ഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ നിറഭേദങ്ങളുടെ സമന്വയമാണ്. അക്രിലിക് രീതിയിൽ ചെയ്ത ചിത്രങ്ങൾക്ക് സ്ത്രൈണതയാണ് പ്രകൃതം. കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് വിദ്യ. അനുഭവങ്ങൾ, സ്വന്തം ജീവിതം, പ്രകൃതി എന്നിവയിൽ നിന്നെല്ലാമാണ് വിദ്യ കാൻവാസിൽ പകർത്താനുള്ളവ കണ്ടെത്തുന്നത്. 28 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് വിദ്യയുടെ ചിത്രപ്രദർശനം കാണാനുള്ള അവസരം .

Read More
Click Here to Follow Us