ഐഐഎസ്‌സി ബെംഗളൂരുവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് ടെക്‌നോളജി പാർക്ക് ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) 230 കോടി രൂപയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് ടെക്‌നോളജി പാർക്ക് (എആർടിപാർക്ക്) ആരംഭിച്ചു. 230 കോടിയിൽ 170 കോടി കേന്ദ്രവും ബാക്കി കർണാടക സർക്കാരും വഹിക്കുമെന്ന് കർണാടക ഐടി-ബിടി ആണെന്ന് മന്ത്രി സിഎൻ അശ്വത് നാരായൺ പറഞ്ഞു. എആർടിപാർക്ക് -ന്റെ ഓഫീസ് തുറന്ന ശേഷം, വിവരങ്ങൾ ബന്ധിപ്പിക്കുന്നതിന് ഭാവി സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെന്നും, രാജ്യത്ത് ആഗോളതലത്തിൽ ആർട്ടിഫിഷ്യഐ ഇന്റലിജൻസും (എഐ) റോബോട്ടിക്‌സ് ഇന്നൊവേഷൻ ഇക്കോസിസ്റ്റവും സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. “രാജ്യത്തിന്റെ…

Read More

ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ നിന്ന് സീലിംഗ് ഫാനുകൾ നീക്കം ചെയ്‌ത്‌ ഐഐഎസ്‌സി.

ബെംഗളൂരു: വിദ്യാർഥികളുടെ ആത്മഹത്യകൾ കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിയിലെ (ഐഐഎസ്‌സി) ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കം ചെയ്തു. കൂടാതെ വിദ്യാർഥികൾ ടെറസിൽ പ്രവേശിക്കുന്നതിൽ നിന്നും തടയുന്നുണ്ട്. 2020 മാർച്ചിനു ശേഷം ഇവിടെ പഠന സമ്മർദങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളെ കൊണ്ട് 7 വിദ്യാർഥികളാണ് മരിച്ചത്. ക്യാംപസിലെ യു- ബ്ലോക് ഹോസ്റ്റലിൽ കഴിഞ്ഞയാഴ്ച മുതലാണ് സീലിങ് ഫാനുകൾ നീക്കം ചെയ്ത് തുടങ്ങിയത്. പകരം ഭിത്തിയിൽ ഘടിപ്പിക്കുന്ന ഫാനുകൾ സ്ഥാപിച്ചുവരികയാണ്.15 ദിവസത്തിനകം മുഴുവൻ സീലിങ് ഫാനുകളും നീക്കാനാണ് തീരുമാനം. അതേസമയം, മാനസികാരോഗ്യം…

Read More

ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു, ഒരാഴ്ചക്കിടെ രണ്ടാമത്തെ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി)  രാജസ്ഥാൻ സ്വദേശിയായ ഒരു ബിഎസ്‌സി വിദ്യാർത്ഥിയെ സെപ്റ്റംബർ 14 ചൊവ്വാഴ്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായും രണ്ട് കുറിപ്പുകൾ കണ്ടെടുത്തതായും സദാശിവനഗർ പോലീസ് പറഞ്ഞു. ഒരു കുറിപ്പ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതും മറ്റൊന്ന് അവന്റെ സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്നതും ആണ് എന്നും പോലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മുറിയിലേക്ക് വാതിൽ തകർത്താണ് പോലീസ് കയറിയത് എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെതുടർന്ന് ക്ലാസ്സിലെ മറ്റ്‌ കുട്ടികളെ വിളിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കൊൽക്കത്തയിൽ നിന്നുള്ള പിഎച്ച്ഡി വിദ്യാർത്ഥിയെ…

Read More

കോവിഡ് വാക്സിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.

ബെംഗളൂരു: കോവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഐ ഐ എസ് സിയിൽ നടന്നു കൊണ്ടിരിക്കുന്നതായി  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി) ഡയറക്ടർ പ്രൊഫ. ഗോവിന്ദൻ രംഗരാജൻ സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകറിനെ അറിയിച്ചു. നിലവിലുള്ള വാക്സിനുകളേക്കാൾ മികച്ച ന്യൂട്രലൈസിംഗ് ഫലങ്ങൾ ഐ‌ ഐ‌ എസ് ‌സി വികസിപ്പിച്ചെടുക്കുന്ന വാക്സിനുള്ളതായി അദ്ദേഹം പറഞ്ഞു. ഈ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണ പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ല. വാക്സിൻ 30 ഡിഗ്രി ഊഷ്മാവിൽ വരെ സൂക്ഷിക്കാൻ കഴിയും എന്നതിനാൽ തന്നെ ഇത് കോവിഡ് പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ വലിയൊരു വഴിത്തിരിവായിരിക്കാം എന്ന്…

Read More

ഐഐഎസ് സി സ്ഫോടനത്തിൽ ​ഗവേഷകൻ മരിച്ച സംഭവം; ഹൈഡ്രജൻ സിലിണ്ടർ നിർമ്മാണത്തിനിടെയെന്ന് രക്ഷപ്പെട്ട ​ഗവേഷകന്റെ മൊഴി പുറത്ത്

ബെം​ഗളുരു: ഐഐഎസ് സി യിൽ ഉണ്ടായ സ്ഫോടനത്തിൽ ​ഗവേഷകൻ മരിച്ച സംഭവത്തിൽ കൂടുതൽവ്യക്തത കൈവന്നു. ‍ മരിച്ച ​ഗവേഷകനായ മനോജ് കുമാറിന്റെ കൂടെ ഉണ്ടായിരുന്ന, അപകടത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ​ഗവേഷകന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. പരിചയ സമ്പന്നനായ മനോജ് കുമാർസിലിണ്ടർ കൈകാര്യം ചെയ്യുന്നതിനിടെ ശക്തമായ പൊട്ടിത്തെറി നടക്കുകയായിരുന്നുവെന്ന് ആശുപത്രി വിട്ട അതുല്യ ഉദയ്കുമാർ പറഞ്ഞു.

Read More

ഹരിത ക്യാംപസ് ലക്ഷ്യം; സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിച്ച് എെഎെഎസ് സി

ബെം​ഗളുരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് വിദ്യാർഥികളുടെ ഇടയിൽ സൈക്കിൾ സവാരി ശീലമാക്കുന്നതിനുള്ള നടപടകളുമായി രം​ഗത്ത്. ബൈക്കുകളുടെ ഉപയോ​ഗം പരമാവധി കുറച്ച് സൈക്കിൾ ഉപയോ​ഗിക്കാനാണ് നിർദ്ദേശം. പഴയ സൈക്കിൾ വാങ്ങുവാനുള്ള അവസരവും ക്യാംപസിലുണ്ട് .

Read More
Click Here to Follow Us