റോഡരികിൽ മദ്യപിച്ച അഞ്ചംഗ സംഘം വഴിയാത്രക്കാരനായ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: ന്യൂ ബയപ്പനഹള്ളിയിലെ റോഡരികിൽ മദ്യപിക്കുകയായിരുന്ന അഞ്ച് അക്രമികൾ ഞായറാഴ്ച രാത്രി 25 കാരനെ കുത്തിക്കൊന്നു.മധ്യപ്രദേശ് സ്വദേശി ഭൂപത് സിംഗ് ആണ് മരിച്ചത്. ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ ഡ്രില്ലിംഗ് മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഇയാൾ സ്ഥലത്തെ താൽക്കാലിക ഷെഡിലാണ് താമസിച്ചിരുന്നത്.

സിംഗും സുഹൃത്തും രാത്രി 9.30 ഓടെ കടയിലേക്ക് പോകുന്ന വഴി അഞ്ചംഗ അക്രമി സംഘം ഇവരോട് നിർത്താൻ ആവശ്യപ്പെട്ടു. സിങ്ങിനോടും സുഹൃത്തിനോടും ഇവർ മദ്യപിക്കുകയും പാർട്ടി നടത്തുകയും ചെയ്യുന്ന റോഡ് ഉപയോഗിക്കരുതെന്ന് അക്രമികൾ പറഞ്ഞു എന്നാൽ ഇവരുടെ ഭീഷണി ചെവികൊള്ളാതെ സിംഗും സുഹൃത്തും മുന്നോട് പോയി.കടയടച്ചിരുന്നതിനാൽ ഇവർ അതേ വഴിയിലൂടെ തിരിച്ചുപോകുമ്പോൾ അക്രമികൾ ഇവരെ തടഞ്ഞു. ഒരു സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ കത്തി എടുത്ത് സിംഗിനെ ഒന്നിലധികം തവണ കുത്തുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.

  കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ

സിംഗ് തന്റെ സുഹൃത്തിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തി എങ്കിലും രാത്രി 11 മണിയോടെ മരണത്തിന് കീഴടങ്ങി. കൊലപാതകം നടത്തിയതായി സംശയിക്കുന്ന ഏതാനും പേരെ ബയപ്പനഹള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.
[masterslider id="10"]

Related posts

Click Here to Follow Us