റോഡുകൾ അനവധി; പക്ഷേ വണ്ടി ഒാടിക്കാനിഷ്ടം ഫുട്പാത്തിലൂടെ

ബെം​ഗളുരു: വാഹനങ്ങൾ നടപ്പാതയിലൂടെ ഒാടിക്കുന്നവരുടെ എണ്ണം കൂടുന്നു. 20371 പേരാണ് ഈ വർഷം നടപ്പാതയിലൂടെ ബൈക്ക് ഒാടിച്ചതിന് പിടിയിലായത്. 18889 പേരിൽ നിന്ന് പിഴയും ഈടാക്കി. രൂക്ഷമായ ​ഗതാ​ഗത കുരുക്ക് ഒഴിവാക്കാനാണ് ജനങ്ങൾ കുറുക്ക് വഴിയായി നടപ്പാതകൾ തിരഞ്ഞെടുക്കുന്നത്. ബാരിക്കേഡുകളുടെ അഭാവം നടപ്പാതയിലൂടെ വാഹനം ഒാടിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. വർഷം തോറും ഒട്ടനവധി അപകടങ്ങളാണ് നടപ്പാതയിലൂടെ വണ്ടികൾ ഒാടിക്കുന്നത് മൂലം ഉണ്ടാകുന്നത്.

Read More

ഹരിത ക്യാംപസ് ലക്ഷ്യം; സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിച്ച് എെഎെഎസ് സി

ബെം​ഗളുരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് വിദ്യാർഥികളുടെ ഇടയിൽ സൈക്കിൾ സവാരി ശീലമാക്കുന്നതിനുള്ള നടപടകളുമായി രം​ഗത്ത്. ബൈക്കുകളുടെ ഉപയോ​ഗം പരമാവധി കുറച്ച് സൈക്കിൾ ഉപയോ​ഗിക്കാനാണ് നിർദ്ദേശം. പഴയ സൈക്കിൾ വാങ്ങുവാനുള്ള അവസരവും ക്യാംപസിലുണ്ട് .

Read More
Click Here to Follow Us