ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു, ഒരാഴ്ചക്കിടെ രണ്ടാമത്തെ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി)  രാജസ്ഥാൻ സ്വദേശിയായ ഒരു ബിഎസ്‌സി വിദ്യാർത്ഥിയെ സെപ്റ്റംബർ 14 ചൊവ്വാഴ്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായും രണ്ട് കുറിപ്പുകൾ കണ്ടെടുത്തതായും സദാശിവനഗർ പോലീസ് പറഞ്ഞു. ഒരു കുറിപ്പ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതും മറ്റൊന്ന് അവന്റെ സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്നതും ആണ് എന്നും പോലീസ് അറിയിച്ചു.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

വിദ്യാർത്ഥിയുടെ മുറിയിലേക്ക് വാതിൽ തകർത്താണ് പോലീസ് കയറിയത് എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെതുടർന്ന് ക്ലാസ്സിലെ മറ്റ്‌ കുട്ടികളെ വിളിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.

കൊൽക്കത്തയിൽ നിന്നുള്ള പിഎച്ച്ഡി വിദ്യാർത്ഥിയെ സെപ്റ്റംബർ 12 ന് മരിച്ച നിലയിൽ കണ്ടെത്തിയതിന് ശേഷം ഒരാഴ്ചക്കിടെ ഇവിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. രണ്ട് സംഭവങ്ങളിലും പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts