ഐടി ജീവനക്കാരെ ലക്ഷ്യമാക്കി ലഹരിമരുന്നു വിൽപ്പന; 21 കോടിയുടെ ലഹരി മരുന്നുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു : രണ്ടുമലയാളികളടക്കം അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട ആറുപേർ അറസ്റ്റിൽ. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായത്.

ഇവരിൽനിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. മലയാളികളായ എ.എം. സുഹൈൽ (31), കെ.എസ്. സുജിൻ (32), ബെംഗളൂരുവിലുള്ള ദമ്പതിമാരായ എം.ഡി. സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നായി പ്രതികൾ പിടിയിലായത്.

മലയാളികളിൽ സുഹൈൽ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു . ദുബായിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു.

ഐടി ജീവനക്കാരെ ലക്ഷ്യമാക്കി ലഹരിമരുന്നു വിൽപ്പന നടത്തിയസംഘം കേരളത്തിലും ലഹരി എത്തിച്ചിരുന്നു. സുഹൈലിന്റെ പേരിൽ കേരളത്തിലും ലഹരിക്കടത്ത് കേസുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
[masterslider id="10"]

Related posts