ബെംഗളൂരു: ധർമസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ അറിയാമെന്നും ആ സ്ഥലങ്ങൾ കണ്ടെത്തിത്തരാമെന്നുമുള്ള ഉറപ്പുമായി പ്രദേശവാസികൾ പ്രത്യേക അന്വേഷണ സംഘത്തിനു കത്ത് നൽകി.
പ്രദേശവാസിയായ തുക്കാറാം ഗൗഡയുടെ നേതൃത്വത്തിലുള്ള ആളുകളാണ് കത്ത് നൽകിയത്.
‘വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളി സി.എൻ. ചിന്നയ്യയെ തങ്ങൾക്ക് അറിയാം. ഇയാൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതും കുഴിച്ചിടുന്നതും പലരും കണ്ടിട്ടുണ്ട്.
രഹസ്യമായാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെങ്കിലും ഗ്രാമീണപശ്ചാത്തലത്തിൽ ഇവ ഏറെനാൾ ഒളിഞ്ഞിരിക്കില്ല. പുറത്തുവരുമെന്നും കത്തിൽ പറയുന്നു.
ധർമസ്ഥലയിലെ ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നു വിശ്വസിക്കുന്നതിനാൽ പൂർണമായും അന്വേഷണത്തോട് സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.
ശുചീകരണത്തൊഴിലാളിക്കുശേഷം ഇത്തരമൊരു വെളിപ്പെടുത്തലുമായി ഗ്രാമവാസികൾ രംഗത്ത് വന്നത് ഗൗരവമായാണ് അന്വേഷണസംഘം കാണുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]