നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചലച്ചിത്ര പ്രദർശനവും ബാഡ്മിൻറൺ ടൂർണമെന്റും സംഘടിപ്പിച്ചു.

ബെംഗളൂരു : അനേക്കൽ നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ ശിശുദിനാഘോഷങ്ങൾ ഇന്നലെ വിബിഎച്ച്സി വൈഭവ കാമ്പസിൽ വച്ച് നടന്നു. മുൻപ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ചിത്രരചനാ മൽസരത്തിലും ചെസ് ക്യാരംസ് മത്സരങ്ങളിലും ഇന്നലെ രാവിലെ നടന്ന ബാഡ്മിൻറൺ ഡബിൾസ് മൽസരത്തിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികൾക്ക് ആയി ചലച്ചിത്ര പ്രദർശനവും നടന്നു.200ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രസിഡന്റ് ജിൻസ് അരവിന്ദ്, വൈസ് പ്രസിഡന്റ് ബൈജു, സെക്രട്ടറി വിശ്വാസ്, നീരജ്, പ്രവീൺ, ജെറ്റാസ് മാത്യു, രതീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. രമ്യ…

Read More

ചന്ദനമരം മുറിച്ച് കടത്തി

ബെം​ഗളുരു: ഒാൾ ഇന്ത്യാ റേഡിയോയുടെ വളപ്പിൽ നിന്നും രാത്രി ചന്ദന മരം മോഷ്ടാക്കൾ മുറിച്ച് കടത്തി. ഒക്ടോബർ 30 നാണ് രാത്രി മരം മുറിച്ച് കടത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ച് വിവരം കിട്ടിയില്ല.

Read More

പാതയിരട്ടിപ്പിക്കൽ പൂർത്തിയായ തൂമക്കുരു-ഹുബ്ബള്ളി റൂട്ടിൽ പരിശോധന

ബെം​ഗളുരു: പാതയിരട്ടിപ്പിക്കൽ പൂർത്തിയായ തൂമക്കുരു-ഹുബ്ബള്ളി റൂട്ടിൽ റെയിൽവേ സുരക്ഷാ കമ്മീഷ്ണറുടെ പരിശോധന ആരംഭിച്ചു. പരിശോധന പൂർത്തിയായി കഴിഞ്ഞാൽ ഡിസംബർ ആ​ദ്യം മുതൽ ട്രെയിനുകൾ കടത്തിവിടും.

Read More

മദ്യപർ എടിഎം കൗണ്ടർ തകർത്തു

ബെം​ഗളുരു: മദ്യപർ യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യയുടെ എടിഎം അടിച്ച് തകർത്തു. സുരക്ഷാ ജീവനക്കാരൻ മദ്യപിച്ചെത്തിയ നാലുപേരെ തടഞ്ഞതാണ് സംഭവത്തിന് കാരണം . ദീപാഞ്ജലി ന​ഗർ മെട്രോ സ്റ്റേഷന് സമീപമാണ് അക്രമം നടന്നത്. അക്രമികളെ സിസിടിവി ദൃശ്യങ്ങളിൽ നി്ന്നും പോലീസ് തിരിച്ചറിഞ്ഞു.

Read More

ഭാര്യയെ കൊലപ്പെടുത്തിയ എൻജിനീയർ അറസ്റ്റിൽ

ബെം​ഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എൻജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയിൽ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസിൽ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്.‌‌ ഒക്ടോബർ 27 ന് ഫൗസിയയെ മരിച്ച നിലയി്ൽ കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയിൽ നിന്ന് മോചനം നേടിയ മുഹമ്മദ് ഫൗസിയയെ ഒരു വർഷം മുൻപാണ് വിവാഹം ചെയ്തത്. ഭാര്യയെ ​ഗോവണിയിൽ നിന്ന് തള്ളിയിട്ട്  കൊലപ്പെടുത്തുകയായിരുന്നു

Read More

നിവൃത്തിയില്ലാതെ പച്ചക്കറി വഴിയിൽ തള്ളി കർഷക പ്രതിഷേധം

ബെം​ഗളുരു: വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകർ പച്ചക്കറികൾ വഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച. ബണ്ടി പാളയത്തെ എപിഎംസി ഒാഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. പച്ചമുളക്, വെണ്ടയ്ക്ക, കോളിഫ്ലവർ, വെള്ളരി, തക്കാളി എന്നിങ്ങനെ ടൺ കണക്കിന് വസ്തുക്കളാണ് കർഷകർ നിവൃത്തിയില്ലാതെ റോഡിൽ ഉപേക്ഷിച്ചത്. പ്രതിഷേധം കാണാനെത്തിയവർക്കും പച്ചക്കറി സൗജന്യമായി നൽകി. .

Read More

കാട്ടില്‍ വച്ച് ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ കാമുകി മരിച്ചു;കാമുകന്‍ മുങ്ങി;കയ്യോടെ പൊക്കി പോലീസ്.

മുസാഫർനഗർ: ​​ഗർഭം അലസിപ്പിക്കുന്നതിനിടെ മരണപ്പെട്ട കാമുകിയുടെ മൃതദേഹം കാട്ടിൽ ഉപേഷിച്ച കാമുകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുതുബ്പുർ ​ഗ്രാമത്തിലാണ് സംഭവം. കേസിൽ മുസാഫർനഗർ സ്വദേശി ഹുസൈനാണ് അറസ്റ്റിലായത്. സെപ്തംബർ 18ന് മുസാഫർനഗറിനടുത്തുള്ള ഒരു കാട്ടിൽവച്ചാണ് അസ്മിൻ എന്ന യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അസ്മിന്റെ കാമുകനായ ഹുസൈനാണ് കൊലപാതകത്തിന് പിന്നില്ലെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇരുവരും ചേർന്ന് ​ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ അസ്മിൻ മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം ഹുസൈൻ അടുത്തുള്ള കാട്ടിൽ…

Read More

വിമാനങ്ങള്‍ ആകാശത്തില്‍ വച്ച് കൂട്ടിയിടിച്ചു;ഒരു വിമാനത്തിന്റെ പൈലറ്റ്‌ മരിച്ചു.

ഒട്ടാവ: പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന സെസ്ന വിമാനവും ചെറു യാത്രാ വിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് മരിച്ചു. കാനഡയിലെ ഒട്ടാവയിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ് മക്​ഗീ സൈഡ് റോഡിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. രണ്ട് യാത്രക്കാരുമായി പോയ11 സീറ്റുകളുള്ള യാത്രാവിമാനമാണ് തകർന്നത്. യാത്രാ വിമാനത്തിന്റെ അടിഭാ​ഗത്ത് സെസ്ന വിമാനം വന്നിടിച്ച് തകർന്ന് വീഴുകയായിരുന്നു. യാത്രാ വിമാനം ഒട്ടാവ വിമാനത്താവളത്തിനുള്ളിൽ ഇറക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ട്രാൻസ്പോർട്ട് കാനഡ വക്താവ് അറിയിച്ചിട്ടുണ്ട്.

Read More

ചിത്തിര വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു.

പത്തനംതിട്ട: ചിത്തിര വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നട തുറന്ന് വിളക്ക് തെളിയിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞയ്ക്കിടെയാണ് നട തുറന്നത്. അയ്യായിരത്തിലധികം പേർ ശബരിമലയിലെത്തി. വരും മണിക്കൂറുകളിൽ തിരക്ക് ഇനിയും കൂടുമെന്നാണു കണക്കുകൂട്ടൽ. ഇതുവരെ യുവതികളാരും ദർശനത്തിന് എത്തിയിട്ടില്ല. ശബരിമലയില്‍ ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നടതുറന്ന് നിർമാല്യവും അഭിഷേകത്തിനും ശേഷം നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകൾ ഉണ്ടാവും.…

Read More

സര്‍ക്കാരിന് തിരിച്ചടി;ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി.

കൊച്ചി: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി. മാധ്യമപ്രവർത്തകർക്ക് ശബരിമലയിൽ വിലക്കുണ്ടോയെന്ന് കോടതി ചോദിച്ചു. മാധ്യമപ്രവർത്തകരെ തടയുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് നടപടി എടുക്കാം. എന്നാൽ മാധ്യമ പ്രവർത്തകർക്കോ തീർത്ഥാടകർക്കോ ബുദ്ധിമുട്ടുണ്ടാക്കരുത് എന്നും കോടതി പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്‍റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനും തീരുമാനമെടുക്കാനും സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സർക്കാർ പരിഗണിക്കേണ്ടത്. ക്ഷേത്ര നടത്തിപ്പിൽ ഇടപെടാൻ സർക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോർഡിനോട് ആജ്ഞാപിക്കാൻ സർക്കാരിന് അധികാരമില്ല എന്നും കോടതി വ്യക്തമാക്കി.  സർക്കാർ ശബരിമലയിൽ അനാവശ്യ നിയന്ത്രണം ഏർപെടുത്തുന്നതിനെതിരായ ഹർജിയിലാണ്…

Read More
Click Here to Follow Us