മുസാഫർനഗർ: ഗർഭം അലസിപ്പിക്കുന്നതിനിടെ മരണപ്പെട്ട കാമുകിയുടെ മൃതദേഹം കാട്ടിൽ ഉപേഷിച്ച കാമുകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുതുബ്പുർ ഗ്രാമത്തിലാണ് സംഭവം. കേസിൽ മുസാഫർനഗർ സ്വദേശി ഹുസൈനാണ് അറസ്റ്റിലായത്.
സെപ്തംബർ 18ന് മുസാഫർനഗറിനടുത്തുള്ള ഒരു കാട്ടിൽവച്ചാണ് അസ്മിൻ എന്ന യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അസ്മിന്റെ കാമുകനായ ഹുസൈനാണ് കൊലപാതകത്തിന് പിന്നില്ലെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
ഇരുവരും ചേർന്ന് ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ അസ്മിൻ മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം ഹുസൈൻ അടുത്തുള്ള കാട്ടിൽ ഉപേഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സുധീർകുമാർ വ്യക്തമാക്കി. ഇയാൾക്കെതിരെ ഐപിസി 3040-എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.