എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ബെംഗളൂരു: എം.ഡി.എം.എയുമായി മൂന്നുപേർ പിടിയില്‍.

ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27), സഹോദരൻ ജൂവല്‍ വർഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്.

ബെംഗളൂരുവിൽ നിന്നും കഞ്ചാവും മറ്റ് ലഹരിപദാർത്ഥങ്ങളും നാട്ടിലെത്തിച്ച്‌ വില്‍പന നടത്തിവരികയായിരുന്നു.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാഡിന് സമീപം നിർത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.

പ്രതികളില്‍ നിന്നും 3.5 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച കാർ എന്നിവ കസ്റ്റഡിയിലെടുത്തു.

കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെ പിടികൂടുന്നതില്‍ എക്‌സൈസ് സൈബർ വിങ്ങിന്റെ സഹായവും ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
[masterslider id="10"]

Related posts