കുളിക്കാത്ത ഭാര്യയെ അടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ 

തായ്‌ലന്‍ഡ്: കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച്‌ കൊന്ന് ഭര്‍ത്താവിന്റെ ക്രൂരത.

തായ്‌ലന്‍ഡിലാണ് സംഭവം നടന്നത്.

ഇരുവരും ഒന്നിച്ച്‌ മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു.

സംഭവ ദിവസം കുളിക്കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു.

പിന്നാലെയാണ് മരത്തടി കൊണ്ട് തലയ്ക്കടിച്ചത്.

വീടിന് പുറത്ത് വെച്ചായിരുന്നു ആക്രമണം.

ആക്രമിച്ച ശേഷം ഭാര്യയെ കുളിമുറിയില്‍ കൊണ്ട് കിടത്തിയ ശേഷം വഴുതി വീണതായി അയല്‍ക്കാരേയും പോലീസിനേയും അറിയിക്കുകയായിരുന്നു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

പോലീസ് ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്ന് കളയുകയും ചെയ്തു.

ഒളിവില്‍ പോയ വാച്ചറിനെ ബാന്‍ ടാബ് താവോ എന്ന സ്ഥലത്ത് നിന്നാണ് പോലീസ് പിടികൂടിയത്.

വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കൊലപാതകം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

മരണത്തിന് കാരണമായത് തലയ്ക്കേറ്റ കനത്ത ആഘാതമാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
[masterslider id="10"]

Related posts