മോഷണം; കർണാടക സ്വദേശി ഉൾപ്പെടെ മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ 

തിരുവനന്തപുരം: നഗരത്തില്‍ മാളുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ മോഷണം നടത്തി കറങ്ങിനടന്ന രണ്ട് എം.ബി.എ വിദ്യാത്ഥികളെ തമ്പാനൂർ പോലീസ് അറസ്റ്റ ചെയ്തു. കർണാടക ഇലഹങ്ക സ്വദേശി പ്രകാശ് (31) ഇയാളുട സുഹൃത്തായ ബംഗാള്‍ സ്വദേശിനി ശ്വാശ്വതി പത്ര (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ രണ്ട് പേരെയും റിമാൻഡ് ചെയ്തു. യലഹങ്കയിലെ കോളേജിലെ എം.ബി.എ വിദ്യാത്ഥികളായ ഇവർ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വന്നിറങ്ങയ ഉടനെ സ്റ്റേഷനിലെ പാർക്കിംഗിലിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച്‌ കടന്നു. ഇരുചക്ര വാഹനവുമായി നഗരത്തില്‍ കറങ്ങിയ ഇവർ കരമനയിലുള്ള വ്യാപാരസ്ഥാപനത്തില്‍…

Read More

യശശ്രീ ഷിൻഡെയുടെ കൊലപാതകം; പ്രതി കർണാടകയിൽ പിടിയിൽ 

ബെംഗളൂരു: മഹാരാഷ്ട്രയില്‍ 20കാരിയായ യശശ്രീ ഷിൻഡെയുടെ കൊലപാതക കേസിലെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവി മുംബൈയിലെ ഉറാൻ പ്രദേശത്താണ് യശശ്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 5 ദിവസത്തെ തിരച്ചിലിന് ശേഷമാണ് കർണാടകയിലെ ഗുല്‍ബർഗ ജില്ലയില്‍ നിന്ന് പ്രതിയായ ദാവൂദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യാർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. വളരെ കാലമായി ഇയാള്‍ യശശ്രീയെ ശല്യം ചെയ്തിരുന്നു. യശശ്രീയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദാവൂദ് ഷെയ്‌ക്കിനെതിരെ 2019ല്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഒന്നര മാസത്തോളം ഇയാള്‍…

Read More

ദളിത്‌ യുവാവിന്റെ കൈ വെട്ടി മാറ്റിയ സംഭവം; 2 പേർ അറസ്റ്റിൽ

ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പോലീസ് കാലിനു വെടിവെച്ച് കീഴ്‌പ്പെടുത്തി. കനകപുര സ്വദേശികളായ ഹർഷ, കരുണേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജാതിപരാമർശത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ അറത്തെടുത്തത്. സംഭവത്തിൽ നാലുപേരെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു. ഏഴുപേർക്കെതിരെയാണ് കേസുള്ളത്. അനീഷും ബന്ധുവും റോഡിലൂടെ നടന്നുപോയപ്പോൾ പ്രതികളിലൊരാൾ ഇരുവർക്കുമെതിരേ ജാതി പരാമർശം നടത്തുകയായിരുന്നു. ഇതേത്തുടർന്ന് വഴക്കുണ്ടായി. പിന്നീട് പ്രതികൾ…

Read More

കൊക്കെയ്നുമായി മലയാളി അറസ്റ്റിൽ 

ബെംഗളൂരു: മലയാളി യുവാവ് കൊക്കെയ്നുമായി അറസ്റ്റിൽ. 16.6 ഗ്രാം കൊക്കെയ്ൻ ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 1.5 കോടി രൂപ വില വരുന്ന 746 ഗ്രാം കൊക്കെയ്ൻ കൂടി കണ്ടെടുത്തു. കേസിന്റെ അന്വേഷണം ബെംഗളൂരു പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരി വിരുദ്ധ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.

Read More

ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണിട്രാപ്പ്; യുവതി ഉഡുപ്പിയിൽ അറസ്റ്റിൽ 

ബെംഗളൂരു: യുവാവിനെ ഹണിട്രാപ്പില്‍ ഉള്‍പ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനാ(35 )ണ് ഉഡുപ്പിയില്‍ പിടിയിലായത്. മേല്‍പറമ്ബ് പൊലിസ് കസ്റ്റഡിയിലെടുത്ത ഇവരെ കഴിഞ്ഞ ദിവസം രാത്രിയോടെ കാസര്‍കോട്ടെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയില്‍ അന്വേഷണമാരംഭിച്ചപ്പോഴാണ് ശ്രുതി മുങ്ങിയത്. ഐ. എസ്. ആര്‍. ഒയിലെ ജീവനക്കാരിയെന്ന വ്യാജേനെ ഇന്‍സ്റ്റന്റ് ഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ച ശ്രുതി ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണമാലയും തട്ടിയെടുത്തുവെന്നായിരുന്നു പരാതി. യുവതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തളളുകയായിരുന്നു. യുവതിയുടെ കബളിപ്പിക്കലിന് ഇരയായ മറ്റൊരു യുവാവ്…

Read More

കൊലപാതക കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : ഹുബ്ബള്ളിയിലെ ക്ഷേത്രപൂജാരി കുത്തേറ്റുമരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹുബ്ബള്ളി കമരിപേട്ട് സ്വദേശിയും ഓട്ടോറിക്ഷാഡ്രൈവറുമായ സന്തോഷ് തിപ്പണ്ണ ഭോജഗറിനെയാണ് (44) പോലീസ് അറസ്റ്റുചെയ്തത്. ഹുബ്ബള്ളി ഈശ്വർനഗറിലെ ദക്ഷിൺ വൈഷ്‌ണോദേവി ക്ഷേത്രം ട്രസ്റ്റിയും പൂജാരിയുമായ ദേവപ്പജ്ജ എന്ന ദേവേന്ദ്രപ്പ മഹാദേവപ്പ വനഹള്ളി (63)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. ക്ഷേത്രത്തിനുമുൻപിൽവെച്ച് ദേവപ്പജ്ജയെ കൊലപ്പെടുത്തിയശേഷം സന്തോഷ് രക്ഷപ്പെടുകയായിരുന്നെന്ന് ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മിഷണർ എൻ. സതീഷ് കുമാർ അറിയിച്ചു. പിന്നീട് കിട്ടൂർ ചന്നമ്മ സർക്കിളിൽനി ന്നാണ് ഇയാളെ പിടികൂടിയത്.

Read More

കുളിക്കാത്ത ഭാര്യയെ അടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ 

തായ്‌ലന്‍ഡ്: കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച്‌ കൊന്ന് ഭര്‍ത്താവിന്റെ ക്രൂരത. തായ്‌ലന്‍ഡിലാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച്‌ മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം കുളിക്കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നാലെയാണ് മരത്തടി കൊണ്ട് തലയ്ക്കടിച്ചത്. വീടിന് പുറത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമിച്ച ശേഷം ഭാര്യയെ കുളിമുറിയില്‍ കൊണ്ട് കിടത്തിയ ശേഷം വഴുതി വീണതായി അയല്‍ക്കാരേയും പോലീസിനേയും അറിയിക്കുകയായിരുന്നു. പോലീസ് ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്ന് കളയുകയും ചെയ്തു. ഒളിവില്‍ പോയ വാച്ചറിനെ ബാന്‍ ടാബ്…

Read More

എടിഎം കവർച്ച; 5 പേർ അറസ്റ്റിൽ 

ബെംഗളൂരു: എടിഎം കവർച്ച സംഘത്തിലെ 5 പേർ അറസ്റ്റിൽ. എടിഎമ്മിൽ പണം നിറയ്ക്കുന്ന കരാർ ഏജൻസിയിലെ ജീവനക്കാരൻ ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച ബെലന്തൂരിലെ ആക്സിസ്‌ ബാങ്ക് എടിഎമ്മിൽ നിന്ന് 16 ലക്ഷം രൂപയാണ് കവർന്നത്.

Read More

13 കാരിയെ ബലാത്സംഗം ചെയ്തു; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2 പേർ ചേർന്ന് ബലാത്സംഗം ചെയ്തു. യാദ്ഗിരി ജില്ലയിലെ വഡഗേര താലൂക്കിൽ ആണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ ഗ്രാമത്തിലെ രാംറെഡ്ഡിയും സഞ്ജീവ് ഗൗഡയും ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പെൺകുട്ടി പുറം ജോലികൾക്കായി പുറത്തേക്ക് പോയതായിരുന്നു. അതേ ഗ്രാമത്തിൽ ആളൊഴിഞ്ഞ ഒരു വീടുണ്ടായിരുന്നു, ആരുമില്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയെ ആ വീട്ടിലേക്ക് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പോലീസ് കേസെടുത്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. യാദഗിരി വനിതാ പോലീസ്…

Read More

പോലീസുകാരനെ ആക്രമിച്ചയാളെ വെടിവച്ച് പിടികൂടി 

ബെംഗളൂരു: ശിവമൊഗയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കുറ്റവാളിയെ മുട്ടിനു താഴെ വെടിവച്ച് പിടികൂടി. കൊലപാതകം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയായ റസാഖിനെയാണ് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. വധശ്രമക്കേസിൽ ഒളിവിൽ ആയിരുന്നു ഇയാൾ

Read More
Click Here to Follow Us