കഞ്ചാവുമായി യുവ ഡോക്ടർ പിടിയിൽ

ബെംഗളൂരു : ഹൈഡ്രോ കഞ്ചാവുമായി യുവഡോക്ടറെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരി വിരുദ്ധവിഭാഗം പിടികൂടി. മൂന്നുലക്ഷം രൂപ വിലമതിക്കുന്ന 42 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. യശ്വന്തപുരയിൽ താമസിക്കുന്ന നിഖിൽ ഗോപാലകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്. അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര കൂറിയർ സർവീസ് വഴി നെതർലൻഡിൽ നിന്നാണ് നിഖിൽ ഹൈഡ്രോ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ. അസി. പോലീസ് കമീഷണർ ധന്യ നായകിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വില്‍പനക്കിടയിലായിരുന്നു അറസ്റ്റ്. മംഗളൂരു കൊടേകാർ ബീരിയിലെ മുഹമ്മദ് ഇർഫാനാണ്(23) അറസ്റ്റിലായത്. കൊണാജെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

വീടുകൾ കൊള്ളയടിച്ച കേസിൽ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

ബെംഗളൂരു : മണ്ഡ്യയിൽ വീടുകൾ കൊള്ളയടിച്ച സംഭവത്തിൽ സഹായം ചെയ്ത പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കൊപ്പ സ്റ്റേഷനിലെ കോൺസ്റ്റബിൾ കെദഗദന്നയ്യ, പ്രദേശവാസികളായ ഡോളി, ഭവാൻ, സദൻ, അയൂബ്, മുന്ന, പ്രസാദ്, ഫയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 1.486 കിലോഗ്രാം സ്വർണവും 1.70 ലക്ഷം രൂപയും പിടിച്ചെടുത്തു. പ്രതികൾ വീടുകളിൽ നിന്ന് മോഷ്ടിക്കുന്ന ആഭരണങ്ങൾ മറച്ചുവെക്കാൻ സഹായം ചെയ്തത് കോൺസ്റ്റബിളായിരുന്നു. ഇതിന്റെ പേരിൽ കെദഗദന്നയ്യ പ്രതികളിൽ നിന്ന് പണം വാങ്ങിയിരുന്നതായി മണ്ഡ്യ എസ്.പി. എൻ. യതീഷ് പറഞ്ഞു. പ്രതികൾ…

Read More

സ്വർണം പൊടിരൂപത്തിലാക്കി കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു : പൊടിരൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ പിടിയിലായയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 23 ലക്ഷംരൂപ വിലമതിക്കുന്ന 368 ഗ്രാം സ്വർണം ഇയാളിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെടുത്തു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യാത്രക്കാരനെ പരിശോധിച്ചത്. ഇതോടെ പാന്റിന്റെ ഉൾവശത്ത് തുന്നിയുണ്ടാക്കിയ ചെറുപോക്കറ്റുകളിൽ സൂക്ഷിച്ചനിലയിൽ സ്വർണപ്പൊടി കണ്ടെത്തുകയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനുവേണ്ടിയാണ് സ്വർണം കടത്തിയെന്നതാണ് പ്രാഥമികവിവരം.  

Read More

പരീക്ഷ തട്ടിപ്പുകേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ 

ബെംഗളൂരു: പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷാതട്ടിപ്പു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കലബുറഗി ശഹാബാദ് സമൂഹികാരോഗ്യകേന്ദ്രത്തിലെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ചന്ദ്രകാന്ദ് തിപ്പണ്ണ പ്യാതി, അഫ്‌സൽപുർ പ്രീ മെട്രിക് ഹോസ്റ്റൽ സൂപ്രണ്ട് ബസവരാജ് സിദ്ദരാമപ്പ ജമാദാർ, കലബുറഗി ഹിരിപുര സ്വദേശി ശശിധർ ശിവശരണപ്പ ജമാദാർ എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷാഹാളിലെ ഇൻവിജിലേറ്റർമാരായിരുന്നു ഇവർ. വേറെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ സിദ്ധുഗൗഡ, പരമേശ് എന്നീ ഉദ്യോഗാർഥികൾക്ക് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ അയച്ചുകൊടുത്തെന്നാണ് ഇവരുടെ പേരിലുള്ള കേസ്. ഈ ഉദ്യോഗാർഥികൾക്കാണ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതെന്ന് പോലീസ്…

Read More

സഹോദരിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തില്ല; ഭാര്യയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു 

ബെംഗളൂരു: സഹോദരിയുടെ വിവാഹ നിശ്ചയത്തിന് വരാത്തതിൻ്റെ പേരിൽ ഭാര്യയുമായി വഴക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കാമാക്ഷിപാളയ പോലീസ് അറസ്റ്റ് ചെയ്തു. സുങ്കടക്കാട്ടെ സൊല്ലപുരദമ്മ ക്ഷേത്രത്തിൽ ജയപ്രകാശ് (32) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 15ന് രാവിലെ ഒമ്പത് മണിയോടെയാണ് ഇയാൾ ഭാര്യ ദിവ്യശ്രീയെ (26) കത്തി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ദാവംഗരെ സ്വദേശികളായ ജയപ്രകാശും ദിവ്യശ്രീയും പ്രണയിച്ച് മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്ന് 2109ൽ വിവാഹിതരാവുകയായിരുന്നു. പിന്നീട് ഇരുവരും ബെംഗളൂരുവിലെ മുടലപ്പള്ളിയിലെ വാടകവീട്ടിൽ…

Read More

എംഡിഎംഎ യുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാൾ അറസ്റ്റിൽ. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 0.26 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഇദ്ദേഹം സഞ്ചരിച്ചകെ എല്‍ 55 ഡി 7878 നമ്പര്‍ വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച്‌ എസ്‌ഐ പിവി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

Read More

ഭാര്യയെ കൊലപ്പെടുത്തി കേരളത്തിലേക്ക് ഒളിവിൽ പോയ യുവാവ് 31 വർഷത്തിനു ശേഷം പിടിയിൽ

ബെംഗളൂരു: 1993ൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 31 വർഷമായി ഒളിവിലായിരുന്ന ആളെ ഹെബ്ബാള് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സുബ്രമണി കേരളത്തിലേക്ക് ഒളിവിൽ പോയി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്ന് ചിക്കമംഗളൂരുവിൽ തിരിച്ചെത്തിയിരുന്നു. ഇയാളെ ചിക്കമംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിച്ചു. 1993ൽ ഭാര്യ സുധയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഹെബ്ബാൾ സ്വദേശിയായ സുബ്രമണി ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകക്കേസിലാണ് അറസ്റ്റ്. കോടതി നടപടികൾ നടക്കുമ്പോൾ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇയാൾ കേരളത്തിലേക്ക് ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ…

Read More

ചരക്കുവാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടി 

ബെംഗളൂരു : ചരക്കുവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി. നാലുപേർ അടങ്ങുന്ന സംഘത്തെ കൊല്ലേഗൽ റൂറൽപോലീസ് അറസ്റ്റുചെയ്തു. സെന്തിൽ കുമാർ, രവി കുമാർ, ഉമാ ശങ്കർ, വിനയ് എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തിൽ പ്ലൈവുഡ് ഷീറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു 221 കിലോഗ്രാം കഞ്ചാവ്. 1.10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്ന് ചാമരാജ്‌നഗറിലെ ഹാനൂരിലേക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ച കൊല്ലേഗൽ റൂറൽ പോലീസ് കർണാടക രജിസ്‌ട്രേഷനിലുള്ള വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്.

Read More

1.75 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കാറില്‍ കൊണ്ടു വന്ന് ലഹരിവസ്തുക്കള്‍ വില്‍ക്കുകയായിരുന്ന രണ്ട് യുവാക്കൾ മംഗളൂരു ലഹരിവിരുദ്ധസേനയുടെ പിടിയിൽ. അത്താവർ സ്വദേശി കെ. ആദിത്യ (29), അഡ്യാർ പടവ് സ്വദേശി രോഹൻ സക്കറിയ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ബല്‍മട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, 8000 രൂപയുടെ കഞ്ചാവ് തൈലം, 16,800 രൂപയുടെ എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡിജിറ്റല്‍ തൂക്കുയന്ത്രം, 90000 രൂപ വിലവരുന്ന രണ്ട് ഫോണ്‍, ലഹരിവസ്തുക്കള്‍ വില്‍ക്കാൻ ഉപയോഗിച്ചിരുന്ന കാർ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.…

Read More
Click Here to Follow Us