സമൂഹ മാധ്യമങ്ങളിൽ വരുന്നത് എല്ലാം ഷെയർ ചെയ്യാതെ ഇരിക്കുക;ദുരിതാശ്വാസം നൽകരുത് എന്ന ഇംഗ്ലീഷ് ശബ്ദരേഖയുടെ ഉടമയേയും ഷെയർ ചെയ്തവരേയും തപ്പി പോലീസ്.

തിരുവനന്തപുരം :കേരളത്തിന് ദുരിതാശ്വാസ സഹായം നൽകരുതെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ ആളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കേരളത്തിലുള്ളവർ സമ്പന്നരാണെന്നും അരിയും മറ്റും അയക്കരുത് ഇലട്രിഷ്യൻ പ്ലമ്പർ തുടങ്ങിയ ജോലിക്കാരെ മാത്രമാണ് ആവശ്യം എന്ന രീതിയിലുള്ള ഇംഗ്ലീഷ് ശബ്ദരേഖയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പേര് സുരേഷ് എന്നാണെന്നും സ്വന്തം നാടായ കരിവന്നൂരിലേക്ക് കൊച്ചിയിൽ നിന്ന് ഒരു മണിക്കൂർ യാത്രയേ ഉള്ളൂ വെള്ളപ്പൊക്കം കാരണം പോകാൻ കഴിയുന്നില്ല എന്നും ശബ്ദരേഖയിൽ പറയുന്നു.

  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു

ഇംഗ്ലീഷിലുള്ള ശബ്ദരേഖ ലഭിച്ച വിദേശത്ത് നിന്നുള്ള പലരും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ടു.ദുരിതബാധിതരെ സഹായിക്കാൻ വിദേശങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ഈ സന്ദേശം പ്രചരിക്കുന്നത്.

ശബ്ദരേഖ തയ്യാറാക്കിയ ആളെ കുറിച്ചും അത് പ്രചരിപ്പിക്കുന്നവരെ കുറിച്ചും അന്വേഷണം നടക്കുകയാണെന്നും നടപടി ഉണ്ടാകുമെന്നും ഐ ജി മനോജ് എബ്രഹാം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts