ഇന്നലെ യാത്ര തിരിച്ച യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് സർവ്വീസ് നടത്തുന്നു കന്യാകുമാരി എക്സ്പ്രസ് വഴിതിരിച്ച് വിട്ടു;കൂടുതൽ ട്രെയിൻ വിവരങ്ങൾ ഇവിടെ.

ബെംഗളൂരു : നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിൻ സർവീസുകൾ ഇന്നും വഴി തിരിച്ച് വിടും. കെ എസ് ആർ – കൊച്ചുവേളി (16315), കെ എസ് ആർ കന്യാകുമാരി എക്സ്പ്രസ് (16315), കൊച്ചുവേളി -കെ എസ് ആർ എക്സ്പ്രസ് (16316) ട്രെയിനുകൾ മധുര തിരുനൽവേലി നാഗർകോവിൽ ഈറോഡ് വഴിയാണ് സർവ്വീസ് നടത്തുന്നത്.

ഇന്നലെ നാല് ട്രെയിനുകൾ പൂർണമായും രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. യശ്വന്ത്പുര – കൊച്ചുവേളി (12257), മംഗളുരു – കർവാർ എക്സ്പ്രസ് (16523), കണ്ണൂർ – കെ എസ് ആർ എക്സ്പ്രസ് ( 16512), കണ്ണൂർ – യശ്വന്ത്പൂർ എക്സ്പ്രസ് (16528), ട്രെയിനുകളാണ് റദ്ദാക്കിയത്.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

കെ എസ് ആർ – എറണാകുളം എക്സപ്രസ് (12677) കോയമ്പത്തൂർ വരെയും എറണാകുളം – കെ എസ് ആർ എക്സ്പ്രസ് (12678) കോയമ്പത്തൂരിൽ നിന്ന് ബാംഗ്ലൂർ വരെയും ഭാഗികമായാണ് സർവീസ് നടത്തിയത്.

ഇന്നലെ എട്ടു മണിക്ക് യെശ്വന്ത് പുരിൽ നിന്ന് യാത്ര തിരിച്ച യശ്വന്ത് പുർ – കണ്ണൂർ എക്സ്പ്രസ് (16527) വൈകിയാണെങ്കിലും യാത്ര തുടരുന്നുണ്ട്. രാത്രി 11.45ന് യാത്ര തിരിച്ച (16565) യാത്ര തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts