ദുരന്തമുഖത്ത് രക്ഷയ്ക്കെത്തിയ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സര്‍ക്കാരിന്റെ ആദരം

തിരുവനന്തപുരം: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ബി​ഗ്സ​ല്യൂ​ട്ട്!

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച ഓ​രോ​ബോ​ട്ടി​നും ഇ​ന്ധ​ന​ത്തി​ന് പു​റ​മെ 3000 രൂ​പ​യും ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തിരുവനന്തപുരത്ത് ചേര്‍ന്ന വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ കേ​ടു​പാ​ടു​ക​ള്‍ പ​റ്റു​ക​യോ ത​ക​രു​ക​യോ ചെ​യ്ത ബോ​ട്ടു​ക​ള്‍​ക്ക് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും. ബോ​ട്ടു​ക​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി എ​ങ്ങ​നെ​യാ​ണോ എ​ത്തി​ച്ച​ത് അ​തു​പോ​ലെ ത​ന്നെ അ​വ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ സ​മാ​ന​തകളില്ലാ​ത്ത പ്ര​വ​ര്‍​ത്ത​ന​മാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ​ത്. അ​വ​രെ അ​നു​മോ​ദി​ക്കാ​നും അവര്‍ക്ക് സ്വീ​ക​ര​ണം ന​ല്‍​കാ​നും സര്‍ക്കാര്‍ ​ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാനെത്തിയത്.

സൈ​ന്യ​മെ​ത്താ​ത്ത, വെ​ള്ളം മൂ​ടി​യ റോ​ഡു​ക​ളി​ലൂ​ടെ​യും പാ​ട​ങ്ങ​ളി​ലൂ​ടെ​യും ചെ​റി​യ റോ​ഡു​ക​ളി​ലൂ​ടെ​യു​മെ​ല്ലാം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ള്ള​ങ്ങ​ളും ബോ​ട്ടു​കളു​മായാണ് ജീ​വ​ന്‍​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts