കേരളത്തിന് സഹായമായി 50000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം ഇന്നെത്തിക്കും

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ പെട്ടുഴലുന്ന കേരളത്തിന് കേന്ദ്രസഹായമായി 50000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം ഇന്ന് എത്തിക്കും. കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഇത് കേരളത്തിലെത്തിക്കുന്നത്. 100 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍, 22 ലക്ഷം ലിറ്റര്‍ കുടിവെള്ളവും ഉള്‍പ്പെടെയാണിത്.

9300 കിലോലിറ്റര്‍ മണ്ണെണ്ണ, 60 ടണ്‍ മരുന്നും നല്‍കും. കിടക്കവിരികള്‍ പുതപ്പുകള്‍ എന്നിവയടങ്ങുന്ന പ്രത്യേക ട്രെയിനും എത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃ കാര്യ മന്ത്രാലയം 100 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കും. ഛത്തീസ്ഗഡ്‌ സര്‍ക്കാരിന്‍റെ സഹായമായി 2500 ടണ്‍ അരിയുമായി റെയില്‍വേയുടെ പ്രത്യേക തീവണ്ടി റായ്പൂരില്‍ നിന്ന് പുറപ്പെട്ടു. റെയില്‍വേയും തികച്ചും സൗജന്യമായാണ് ഇത് കേരളത്തിലെത്തിക്കുന്നത്.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വക 30 ടണ്‍ ദുരിതാശ്വാസ വസ്തുക്കളും പുറപ്പെട്ടിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍, സാനിട്ടറി നാപ്കിന്‍, എന്നിവ ഉള്‍പ്പെടെയാണിത്. 8 ലക്ഷം ലിറ്റര്‍ വെള്ളവുമായി നേവിയുടെ ഹെലികോപ്റ്റര്‍ പുറപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി നല്‍കും. ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി.സിംഗാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിലെ ഐഎഎസ് ഉദ്യോഗസ്ഥരും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts