ചരക്കുവാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടി 

ബെംഗളൂരു : ചരക്കുവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി.

നാലുപേർ അടങ്ങുന്ന സംഘത്തെ കൊല്ലേഗൽ റൂറൽപോലീസ് അറസ്റ്റുചെയ്തു.

സെന്തിൽ കുമാർ, രവി കുമാർ, ഉമാ ശങ്കർ, വിനയ് എന്നിവരാണ് അറസ്റ്റിലായത്.

വാഹനത്തിൽ പ്ലൈവുഡ് ഷീറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു 221 കിലോഗ്രാം കഞ്ചാവ്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

1.10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശിൽ നിന്ന് ചാമരാജ്‌നഗറിലെ ഹാനൂരിലേക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ച കൊല്ലേഗൽ റൂറൽ പോലീസ് കർണാടക രജിസ്‌ട്രേഷനിലുള്ള വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts