പോലീസ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; 13 പോലീസുകാർക്ക് പരിക്ക് 

ബെംഗളൂരു : ബെലഗാവിയിലെ ഗോകകിൽ പോലീസ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് പോലീസുകാർക്ക് പരിക്കേറ്റു.

13 പോലീസുകാർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം.

ദാവണഗെരെയിൽ നിന്ന് ബെലഗാവിയിലെ പോലീസ് ക്യാമ്പിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.

എതിരേ കരിമ്പുമായി വരുകയായിരുന്ന ട്രാക്ടറുമായി വാൻ കൂട്ടിയിടിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

പ്രദേശവാസികളെത്തിയാണ് മുൻവശം പൂർണമായും തകർന്ന വാനിൽ നിന്ന് പോലീസുകാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

പരിക്കേറ്റവരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പോലീസ് വാനിന്റെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ബെലഗാവി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us