വീടുകൾ കൊള്ളയടിച്ച കേസിൽ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

ബെംഗളൂരു : മണ്ഡ്യയിൽ വീടുകൾ കൊള്ളയടിച്ച സംഭവത്തിൽ സഹായം ചെയ്ത പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.

കൊപ്പ സ്റ്റേഷനിലെ കോൺസ്റ്റബിൾ കെദഗദന്നയ്യ, പ്രദേശവാസികളായ ഡോളി, ഭവാൻ, സദൻ, അയൂബ്, മുന്ന, പ്രസാദ്, ഫയാസ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽ നിന്ന് 1.486 കിലോഗ്രാം സ്വർണവും 1.70 ലക്ഷം രൂപയും പിടിച്ചെടുത്തു.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രതികൾ വീടുകളിൽ നിന്ന് മോഷ്ടിക്കുന്ന ആഭരണങ്ങൾ മറച്ചുവെക്കാൻ സഹായം ചെയ്തത് കോൺസ്റ്റബിളായിരുന്നു.

ഇതിന്റെ പേരിൽ കെദഗദന്നയ്യ പ്രതികളിൽ നിന്ന് പണം വാങ്ങിയിരുന്നതായി മണ്ഡ്യ എസ്.പി. എൻ. യതീഷ് പറഞ്ഞു.

പ്രതികൾ മണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു എന്നിവിടങ്ങളിലെല്ലാം വീടുകളിൽ കവർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എച്ച്. നഗർ സ്വദേശിയായ ഡോ. ചന്ദ്ര നൽകിയ പരാതിയെത്തുടർന്ന് മദ്ദൂർ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
[masterslider id="10"]

Related posts