ഗുരുഗ്രാം: ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ആണ് സംഭവം. സാരമായി പൊള്ളലേറ്റ കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുട്ടിയുമായി വീടിന്റെ ടെറസിലെത്തിയ അമ്മ അവന്റെ സമീപത്തായി ബക്കറ്റില്‍ ചൂടുവെള്ളം വച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ടെറസിലിരുത്തിയ ശേഷം അമ്മ ഇവിടെ നിന്ന് പോയി. അല്‍പനേരത്തിനകം തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണനിലയില്‍ കണ്ടത്.
Read MoreDay: 24 February 2024
മംഗളൂരു സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു
ദുബായ്: മംഗളൂരു സ്വദേശിനിയായ യുവതി ദുബായിൽ വാഹനാപകടത്തില്‍ മരിച്ചു. മംഗളൂരു താലൂക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കോട്ടേക്കരു ബീരിയിലെ രാജീവി കെമ്പുമണ്ണ് – വിട്ടല്‍ കുളാല്‍ ദമ്പതികളുടെ ഏക മകള്‍ വിദിഷ (28) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്ത് വരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. യുവതി ദിവസവും ഓഫീസ് വാഹനത്തിലാണ് ഓഫീസിലേക്ക് പോയിരുന്നത്. എന്നാല്‍, വ്യാഴാഴ്ച സമയം വൈകിയതിനാല്‍ സ്വന്തം കാർ ഓടിച്ച് പോവുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിലും മരണത്തിലും കലാശിക്കുകയായിരുന്നു. ദുബൈയില്‍ ഡ്രൈവിംഗ്…
Read Moreഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഓണ്‍ലൈൻ പേയ്മെന്‍റ് ആപ്പായ ഗൂഗിള്‍ പേ ചില രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്‍റെ തീരുമാനം. അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുള്ളത്. ഇതാണ് ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാൻ കാരണം. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ നാല് വരെയെ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരും.
Read Moreവീടുകൾ കൊള്ളയടിച്ച കേസിൽ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
ബെംഗളൂരു : മണ്ഡ്യയിൽ വീടുകൾ കൊള്ളയടിച്ച സംഭവത്തിൽ സഹായം ചെയ്ത പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കൊപ്പ സ്റ്റേഷനിലെ കോൺസ്റ്റബിൾ കെദഗദന്നയ്യ, പ്രദേശവാസികളായ ഡോളി, ഭവാൻ, സദൻ, അയൂബ്, മുന്ന, പ്രസാദ്, ഫയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 1.486 കിലോഗ്രാം സ്വർണവും 1.70 ലക്ഷം രൂപയും പിടിച്ചെടുത്തു. പ്രതികൾ വീടുകളിൽ നിന്ന് മോഷ്ടിക്കുന്ന ആഭരണങ്ങൾ മറച്ചുവെക്കാൻ സഹായം ചെയ്തത് കോൺസ്റ്റബിളായിരുന്നു. ഇതിന്റെ പേരിൽ കെദഗദന്നയ്യ പ്രതികളിൽ നിന്ന് പണം വാങ്ങിയിരുന്നതായി മണ്ഡ്യ എസ്.പി. എൻ. യതീഷ് പറഞ്ഞു. പ്രതികൾ…
Read Moreസ്വർണം പൊടിരൂപത്തിലാക്കി കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ
ബെംഗളൂരു : പൊടിരൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ പിടിയിലായയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 23 ലക്ഷംരൂപ വിലമതിക്കുന്ന 368 ഗ്രാം സ്വർണം ഇയാളിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെടുത്തു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യാത്രക്കാരനെ പരിശോധിച്ചത്. ഇതോടെ പാന്റിന്റെ ഉൾവശത്ത് തുന്നിയുണ്ടാക്കിയ ചെറുപോക്കറ്റുകളിൽ സൂക്ഷിച്ചനിലയിൽ സ്വർണപ്പൊടി കണ്ടെത്തുകയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനുവേണ്ടിയാണ് സ്വർണം കടത്തിയെന്നതാണ് പ്രാഥമികവിവരം.
Read Moreപരിശോധനയ്ക്കായി പഞ്ഞി മിഠായി സാമ്പിളുകൾ ശേഖരിച്ച് കർണാടക എഫ്എസ്എസ്എഐ
ബെംഗളൂരു : കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി-യിന്റെ സാന്നിധ്യം മൂലം തമിഴ്‌നാടും പുതുച്ചേരിയും പഞ്ഞി മിഠായികൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് എല്ലാ ജില്ലകളിൽ നിന്നും കോട്ടൺ മിഠായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) കർണാടക വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സാമ്പിളുകൾ ശേഖരിച്ച ശേഷം ലഭിക്കുന്ന ലബോറട്ടറി ഫലങ്ങൾ വിശകലനം ചെയ്ത ശേഷമാകും ഭാവി നടപടി തീരുമാനിക്കുക എന്ന് FSSAI-യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു . ഏതാനും ജില്ലകളിൽ നിന്ന്…
Read Moreസിദ്ധരാമയ്യ സർക്കാർ നീക്കത്തിന് തിരിച്ചടി: ക്ഷേത്രങ്ങൾക്ക് അധികനികുതി ഏർപ്പെടുത്താനുള്ള ബിൽ പരാജയപ്പെട്ടു
ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള കോൺഗ്രസ് സർക്കാർ നീക്കത്തിന് തിരിച്ചടി. അധികനികുതി ഈടാക്കാനുള്ള തീരുമാനം ഇന്നലെ വൈകിട്ട് നടന്ന സംസ്ഥാന നിയമസഭാ കൗൺസിലിൽ പരാജയപ്പെടുകയായിരുന്നു. ഒരു കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് 10 ശതമാനം അധികനികുതി ഏർപ്പെടുത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കമാണ് പൊളിഞ്ഞത്. സംസ്ഥാന നിയമസഭയിൽ ബിൽ പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് നിയമസഭാ കൗൺസിലിൽ പരാജയപ്പെട്ടത്. കർണാടകയിലെ നിയമനിർമ്മാണ സമിതിയിലോ ഉപരിസഭയിലോ ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനുള്ളതിനേക്കാൾ കൂടുതൽ സംഖ്യ ബിജെപി നയിക്കുന്ന എൻഡിഎയ്ക്കാണുള്ളത്. അതിനാൽ തന്നെ വോട്ടിങ്ങിനിടെ ബിൽ പരാജയപ്പെടുകയായിരുന്നു.കഴിഞ്ഞ…
Read Moreനയന്ദഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിൽ തീപിടിച്ചു; 27 വാഹനങ്ങൾ കത്തിനശിച്ച നിലയിൽ
ബെംഗളൂരു : നയന്ദഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തിൽ തീപിടിച്ച് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന 27 വാഹനങ്ങൾ കത്തി നശിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ അഞ്ച് എൻജിനുകളെത്തിയാണ് തീയണച്ചത്. ഓട്ടോറിക്ഷകളും കാറുകളുമാണ് കത്തി നശിച്ചത്. ഗംഗൊണ്ടനഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. റിസ്‌വാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഇൗ കേന്ദ്രം. ഇതിനോടുചേർന്നുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരു രാത്രിയിലേക്ക് 30 രൂപ നിരക്കിലാണ് പാർക്ക് ചെയ്തിരുന്നത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
Read Moreഇനി മുതൽ നമ്മ മെട്രോ സർവീസ് ഓരോ 3 മിനിറ്റിലും; വിശദാംശങ്ങൾ
ബെംഗളൂരു: സിലിക്കൺ സിറ്റിയിലേക്കുള്ള യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി ഫെബ്രുവരി 26 മുതൽ തിങ്കൾ മുതൽ വെള്ളി വരെ പീക്ക് പിരീഡിൽ 3 മിനിറ്റ് ഇടവിട്ട് രാവിലെ 5 മണിക്കും എല്ലാ ദിശകളിലേക്കും മജസ്റ്റിക്കിൽ നിന്ന് മെട്രോ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. സംസ്ഥാനത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും എല്ലാ ദിവസവും അതിരാവിലെ ബെംഗളൂരുവിലെത്തുന്ന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായാണ് മജസ്റ്റിക് (നാദപ്രഭു കെമ്പഗൗഡ സ്റ്റേഷൻ) മുതൽ എല്ലാ ദിശകളിലേക്കും മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഇന്ത്യൻ റെയിൽവേ വഴിയും ഇൻ്റർസിറ്റി ബസുകൾ വഴിയും രാവിലെ ബെംഗളൂരു നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ഇത്…
Read Moreമലയാളികൾക്ക് വന്ദേ ഭാരതിന്റെ വേഗതയില്‍ ബെംഗളുരുവിലേക്ക് ഡബിൾ ഡക്കർ ട്രെയിനിൽ യാത്ര ചെയ്യാം; ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടും
ബെംഗളുരു : ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഓടുന്ന സ്പെഷ്യൽ ക്ലാസ് ഡബിൾ ഡക്കർ ട്രെയിൻ ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. ദീർഘകാലമായി കേരളത്തിൽ നിന്നുള്ള യാത്രക്കാർ മുന്നോട്ടു വെച്ചുകൊണ്ടിരുന്ന ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 2018ൽ ഉദയ് എക്സ്പ്രസ് യാത്ര തുടങ്ങിയ നാൾമുതൽക്കു തന്നെ ഈയാവശ്യം നിലവിലുണ്ട്. കേരളത്തിലേക്ക് ഉദയ് എക്സ്പ്രസ് നീട്ടില്ലെന്ന് അന്ന് നിലപാടെടുത്ത റെയിൽവേ ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് അറിയിച്ചതായി…
Read More