പരിശോധനയ്ക്കായി പഞ്ഞി മിഠായി സാമ്പിളുകൾ ശേഖരിച്ച് കർണാടക എഫ്എസ്എസ്എഐ

ബെംഗളൂരു : കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി-യിന്റെ സാന്നിധ്യം മൂലം തമിഴ്‌നാടും പുതുച്ചേരിയും പഞ്ഞി മിഠായികൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് എല്ലാ ജില്ലകളിൽ നിന്നും കോട്ടൺ മിഠായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) കർണാടക വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

സാമ്പിളുകൾ ശേഖരിച്ച ശേഷം ലഭിക്കുന്ന ലബോറട്ടറി ഫലങ്ങൾ വിശകലനം ചെയ്ത ശേഷമാകും ഭാവി നടപടി തീരുമാനിക്കുക എന്ന് FSSAI-യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു .

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

ഏതാനും ജില്ലകളിൽ നിന്ന് പഞ്ഞി മിഠായിയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ചില നഗരങ്ങളിൽ അവ പായ്ക്കറ്റുകളിലും ലഭ്യമാണ്.

അതും ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചില ജില്ലകളിൽ ഇത് മേളകളിലും ഒത്തുചേരലുകളിലും മാത്രമാണ് വിൽക്കുന്നതെന്നും അതിനാൽ സാമ്പിളുകൾ എത്താൻ വൈകിയെന്നും അധികൃതർ പറഞ്ഞു.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

ഓരോ സംസ്ഥാനത്തും വ്യത്യസ്‌തമായ രീതിയിൽ പഞ്ഞി മിഠായികൾ തയ്യാറാക്കുന്നതിനാൽ നിരോധിക്കണമോയെന്ന് തീരുമാനിക്കാൻ ഫലം കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
[masterslider id="10"]

Related posts