മോഷണം; കർണാടക സ്വദേശി ഉൾപ്പെടെ മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ 

തിരുവനന്തപുരം: നഗരത്തില്‍ മാളുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ മോഷണം നടത്തി കറങ്ങിനടന്ന രണ്ട് എം.ബി.എ വിദ്യാത്ഥികളെ തമ്പാനൂർ പോലീസ് അറസ്റ്റ ചെയ്തു.

കർണാടക ഇലഹങ്ക സ്വദേശി പ്രകാശ് (31) ഇയാളുട സുഹൃത്തായ ബംഗാള്‍ സ്വദേശിനി ശ്വാശ്വതി പത്ര (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ രണ്ട് പേരെയും റിമാൻഡ് ചെയ്തു.

യലഹങ്കയിലെ കോളേജിലെ എം.ബി.എ വിദ്യാത്ഥികളായ ഇവർ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

വന്നിറങ്ങയ ഉടനെ സ്റ്റേഷനിലെ പാർക്കിംഗിലിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച്‌ കടന്നു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ഇരുചക്ര വാഹനവുമായി നഗരത്തില്‍ കറങ്ങിയ ഇവർ കരമനയിലുള്ള വ്യാപാരസ്ഥാപനത്തില്‍ നിന്ന് സിസിടിവി ക്യാമറയും വഞ്ചിയൂർ ഭാഗത്തെ മാളില്‍ നിന്ന് ടാബും മോഷ്ടിച്ചു.

എന്നാല്‍ ഇതിനിടെ വാഹനം നഷ്ടപ്പെട്ടതായി കാണിച്ച്‌ ഉടമ തമ്പാനൂർ പോലീസില്‍ പരാതി നല്‍കിയിരുന്നു.

മോഷ്ടിച്ച വാഹനവുമായി നഗരത്തില്‍ തന്നെ കറങ്ങിയാതാണ് പ്രതികളെ കുടുക്കിയത്.

കരമനയിലെ മറ്റൊരു സ്ഥാപനത്തില്‍ മോഷണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

വഞ്ചിയൂർ ഭാഗത്തുനിന്ന് റെയില്‍വേസ്റ്റേഷനിലേക്ക് വരുന്ന വഴിയാണ് പ്രതികള്‍ പൊലീസ് വലയിലായത്.

ശ്രീപദ്‌മനാഭ ക്ഷേത്ര ദർശനത്തിനെത്തിയതാണെന്ന് പോലീസിനോട് പറഞ്ഞ് രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും ഇരുചക്രവാഹനം എവിടുന്നാണെന്ന ചോദ്യത്തില്‍ കുടുങ്ങുകയായിരുന്നു.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

ഇവരുടെ ബാഗ് പരിശോധിനയില്‍ തൊണ്ടി മുതലും കണ്ടെടുത്തു.

മോഷ്ടിച്ച സാധനങ്ങള്‍ കർണാടകയില്‍ വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി.

തമ്പാനൂർ എസ്.എച്ച്‌.ഒ വി.എം. ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts