മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 6 ന് ആവേശകരമായ തുടക്കം. കഴിഞ്ഞ അഞ്ച് സീസണുകളിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും അവതാരകന്‍. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരിക്കുന്നത്. ഈ സീസണിലെ 19 മത്സരാര്‍ഥികളെക്കുറിച്ച് അറിയാം. 1. യമുന റാണി സീരിയല്‍, സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത ആളാണ് യമുന റാണി. ഒരു കാലത്ത് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിറഞ്ഞുനിന്നിരുന്ന താരത്തിന്‍റെ ഫിലിമോഗ്രഫിയില്‍ മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ…
Read MoreTag: Big boss
ബിഗ് ബോസ് സീസൺ 6; ‘കോമണർ’മത്സരാർത്ഥികളെ പരിചയപ്പെടുത്തി മോഹൻലാൽ
ബിഗ് ബോസ് സീസണ്‍ 6 തുടങ്ങുന്നതിന് മുമ്പേ തന്നെ ട്രാക്ക് മാറ്റിപ്പിടിച്ച് പുതിയ സീസൺ. മത്സാർത്ഥികള്‍ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് ചരിത്രത്തിലാദ്യമായി രണ്ട് മത്സാർത്ഥികളെ ബിഗ്ഗ് ബോസ്സ് ഷോ തുടങ്ങും മുമ്പേ തന്നെ അവതാരകൻ മോഹൻലാല്‍ പരിചയപ്പെടുത്തി. ബിഗ് ബോസ് സീസണ്‍ 6ന്റെ പുതിയ പ്രമോ വീഡിയോയിലാണ് രണ്ട് സാധാരണക്കാരായ മത്സാർത്ഥികളെ അവതരിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ‘കോമണർ’ മത്സരാർത്ഥികളായാണ് ഇവർ രണ്ടു പേരും എത്തുന്നത്. ഫിസിക്കല്‍ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ രസ്മിൻ ഭായിയും യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ…
Read Moreബിഗ് ബോസ് സീസൺ 6 ; ഏറ്റുമുട്ടുന്നത് ഇവരൊക്കെ!!! പുതിയ ലിസ്റ്റിൽ ഇവരൊക്കെ
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മാർച്ച് 10 നാണ് ഷോ ലോഞ്ച് ചെയ്യുകയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരൊക്കെയായിരിക്കും ഇത്തവണ ഏറ്റുമുട്ടാൻ എത്തുന്നതെന്ന കൗതുകം നിലനില്‍ക്കുന്നുണ്ട്. ഇതിനോടകം പല പേരുകളും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മുൻ ബിഗ് ബോസ് മത്സരാർത്ഥി റോണ്‍സണ്‍ വിൻസെന്റ് ചില മത്സരാർത്ഥികളുടെ പേര് പങ്കിട്ട് എത്തിയിരിക്കുകയാണ്. മത്സരാർത്ഥികളെ സ്വാഗതം ചെയ്ത് കൊണ്ടാണ് റോണ്‍സണിന്റെ പോസ്റ്റ്. ഡയാന ഹമീദ്, കൃഷ്ണ , യമുനാ റാണി , സാന്ത്വനം സീരിയല്‍ ഫെയിം അപ്സര…
Read Moreബിഗ് ബോസ് സീസൺ 6; തിയ്യതി പുറത്ത് വിട്ട് ഏഷ്യാനെറ്റ്
ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു. 2024 മാർച്ച് പത്തിനാണ് ബിഗ് ബോസ് തുടങ്ങുക. ഞായറാഴ്ച ഏഴ് മണി മുതല്‍ ലോഞ്ചിംഗ് എപ്പിസോഡുകള്‍ ആരംഭിക്കും. ഏഷ്യാനെറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിലാണ് ആരൊക്കെയാകും ഇത്തവണ ഷോയില്‍ മാറ്റുരയ്ക്കാൻ പോകുന്ന മത്സരാർത്ഥികള്‍ എന്ന് പ്രേക്ഷകരെ അറിയിക്കുക. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒട്ടനവധി ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തില്‍ തുടങ്ങിയിട്ട് അഞ്ച് സീസണുകള്‍ ആണ് ഇതിനോടകം പിന്നിട്ടു കഴിഞ്ഞത്. ഓരോ സീസണ്‍ കഴിയുമ്പോഴും…
Read Moreപ്രണയം അവസാനിപ്പിച്ച് ബിഗ് ബോസ് താരം ലച്ചു
ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥികളിൽ ഏറെ ആരാധകരുള്ള ഒരാൾ ആയിരുന്നു ഐശ്വര്യ സുരേഷ് എന്ന ലെച്ചു. ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ലച്ചു. റിയാലിറ്റി ഷോയ്ക്ക് പിന്നാലെയാണ് തന്റെ പ്രണയം ലച്ചു വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോഴിതാ ലച്ചുവും ശിവജിയും പിരിയുന്നു എന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ്. ‘എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴിൽമേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവൾ കൊച്ചിയിലേക്ക്…
Read Moreവീഡിയോ കോളിൽ ശോഭയോട് ‘ഐ ലവ് യു’ പറഞ്ഞ് അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസണ്‍ 5 കഴിഞ്ഞിട്ടും ഷോയിലെ മത്സരാർഥികൾ ഇപ്പോഴും ആരാധകർക്കിടയിൽ തന്നെ ഉണ്ട്. ഷോയിൽ മലയാളികളുടെ പ്രിയ താരങ്ങളായിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇരുവരും ടോം ആൻഡ് ജെറി ആയിരുന്നു. പ്രേക്ഷകർ ആ കോമ്പോ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ബിഗ്ഗ്‌ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയതിനു പിന്നാലെ ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയില്‍ ശോഭയെ വീഡിയോ കാള്‍ ചെയ്യുന്ന അഖില്‍ മാരാരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദ്യം ഇരുവരും പരസ്പരം വിശേഷങ്ങള്‍ എല്ലാം ചോദിച്ച്…
Read Moreബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ; കപ്പ് നേടി മാരാർ, അപ്രതീക്ഷിത വിജയികൾ ഇവർ
ബിഗ് ബോസ് മലയാളം സീസൺ ഫൈവിന് ഇന്ന് അവസാനിക്കുമ്പോൾ എല്ലാവരുടെയും പ്രവചനം പോലെ തന്നെ അഖിൽ മാരാർ ടൈറ്റിൽ വിൻ ചെയ്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉച്ചയോടെ ഗ്രാൻറ് ഫിനാലെയുടെ ഷൂട്ട് മുംബൈയിൽ ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ നേരത്തെ റൊക്കോഡ് ചെയ്ത് വെച്ച ഗ്രാന്റ് ഫിനാലെ ഇവന്റാണ് പ്രേക്ഷകർക്ക് ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ കാണാൻ സാധിക്കുക. ഗ്രാൻറ് ഫിനാലെയുടെ ഭാഗമായി നടന്ന കലാപാരിപാടികൾ നേരത്തെ തന്നെ ഷൂട്ട് ചെയ്ത് വെച്ചശേഷമാണ് അഞ്ച് ഫൈനലിസ്റ്റുകളുടെ സ്ഥാനങ്ങൾ ഏതൊക്കെയാണെന്ന പ്രഖ്യാപനവും വിജയി ആരാണെന്ന പ്രഖ്യാപനവും…
Read Moreബിഗ് ബോസിൽ നിന്നും ഒരാളെ പുറത്തേക്ക് കൂടെ കൂട്ടി മോഹൻലാൽ ;പ്രമോ വീഡിയോ
മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ച ഷോ ബിഗ് ബോസ് അതിന്റെ അവസാന നാളിലേക്ക്.. ജൂലൈ 2 നാളെയാണ് ഷോയുടെ ഫിനാലെ. ഹൗസിൽ നിലവിൽ അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ഷിജു, സെറീന, റെനീഷ, ജുനൈസ് എന്നിവരാണ് ഫൈനൽ എപ്പിസോഡിലേക്ക് കടന്നിരിക്കുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഒരാൾ കൂടെ പുറത്ത് പോവും എന്ന പ്രമോ വീഡിയോ ആണ് പുറത്ത് വന്നത്. ലാലേട്ടൻ ഹൗസിൽ നേരിട്ട് എത്തിയാണ് അവസാന എവിക്ഷൻ. ഒരാളെ ലാലേട്ടൻ ഹൗസിൽ നിന്നും കൂട്ടി കൊണ്ടു പോവുകയാണെന്ന് പറയുന്ന പ്രമോ വീഡിയോ ആണ്…
Read Moreബിഗ് ബോസിൽ നിന്നും പുറത്താവുന്നത് ആ ഒരാൾ
ഫിനാലെയോട് അടുക്കുന്തോറും ബിഗ് ബോസ് സീസൺ 5 ആവേശകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. നാളെ ഷോയിൽ നിന്നും ഒരാൾ കൂടെ പുറത്താകും. പ്രമോ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഒരു ബോക്സിൽ ആണ് ഇത്തവണ പുറത്ത് പോവുന്ന ആളുടെ പേര്. അത് രസകരമായ ഒരു ബോക്സല്ല, ഇന്ന് ഇവിടെ നിന്ന് പോകുന്ന ആളുടെ പേര് അതിന്റയകത്തുണ്ട്, അത് ആരാണ് എന്ന് എനിക്ക് അറിയില്ല എന്നും മോഹൻലാല്‍ വ്യക്തമാക്കുന്ന ഒരു പ്രൊമൊ പുറത്തു വീട്ടിരിക്കുന്നത്. വീട്ടിന്റെയുള്ളിലുള്ളവരോട് യാത്ര പറഞ്ഞിട്ട് പുറത്തായയാള്‍ക്ക് തന്റെ അടുത്തേയ്‍ക്കുവരാമെന്നും പ്രൊമൊയില്‍ വ്യക്തമാക്കുകയാണ് മോഹൻലാല്‍. ഫിനാലെയോട്…
Read Moreബിഗ് ബോസിൽ നിന്നും പുറത്ത് പോകണം ; ആവശ്യവുമായി വിഷ്ണു കൺഫെഷൻ റൂമിൽ
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയമായ മത്സരാർത്ഥികളിൽ ഒരാളാണ് വിഷ്ണു ജോഷി. സീസണിന്റെ തുടക്കം മുതൽ ഹൗസിൽ ആക്റ്റീവ് ആയിരുന്ന വിഷ്ണു ഇടയ്ക്ക് ഒന്ന് ഡൗൺ ആയെങ്കിലും കഴിഞ്ഞ വാരം ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാൽ റിനോഷിനെതിരെ വിഷ്ണു ഉയർത്തിയ ചില ആരോപണങ്ങൾ വിഷ്ണുവിന് മോശം രീതിയിൽ ആണ് എഫ്ഫക്റ്റ് ചെയ്തിട്ടുള്ളത്. പുറത്തുപോയ മത്സരാർത്ഥിയെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്ന് മോഹൻലാൽ തന്നെ വാരാന്ത്യ എപ്പിസോഡിൽ വിഷ്ണുവിനോട് പറയുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ടിക്കറ്റ് ടു ഫിനാലെ ആരംഭിക്കുന്ന ദിവസം തന്റെ അനാരോഗ്യ വിവരം ബിഗ്…
Read More