ബിഗ് ബോസ് മലയാളം സീസൺ ഫൈവിന് ഇന്ന് അവസാനിക്കുമ്പോൾ എല്ലാവരുടെയും പ്രവചനം പോലെ തന്നെ അഖിൽ മാരാർ ടൈറ്റിൽ വിൻ ചെയ്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഉച്ചയോടെ ഗ്രാൻറ് ഫിനാലെയുടെ ഷൂട്ട് മുംബൈയിൽ ആരംഭിച്ചിരുന്നു.
അതുകൊണ്ട് തന്നെ നേരത്തെ റൊക്കോഡ് ചെയ്ത് വെച്ച ഗ്രാന്റ് ഫിനാലെ ഇവന്റാണ് പ്രേക്ഷകർക്ക് ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ കാണാൻ സാധിക്കുക.
ഗ്രാൻറ് ഫിനാലെയുടെ ഭാഗമായി നടന്ന കലാപാരിപാടികൾ നേരത്തെ തന്നെ ഷൂട്ട് ചെയ്ത് വെച്ചശേഷമാണ് അഞ്ച് ഫൈനലിസ്റ്റുകളുടെ സ്ഥാനങ്ങൾ ഏതൊക്കെയാണെന്ന പ്രഖ്യാപനവും വിജയി ആരാണെന്ന പ്രഖ്യാപനവും മോഹൻലാൽ നടത്തിയത്.
കേരളത്തിലെ ഭൂരിപക്ഷം ആളുകളും പ്രതീക്ഷിച്ചത് പോലെ തന്നെ അഖിൽ മാരാർ തന്നെയാണ് ടൈറ്റിൽ വിജയിയായ ബിഗ് ബോസ് ഷോയുടെ സ്ഥിരം റിവ്യൂവർ രേവതി തന്റെ പുതിയ ചാനലിൽ പങ്കിട്ട വീഡിയോയിലൂടെ പറഞ്ഞത്.
വമ്പിച്ച ഭൂരിപക്ഷത്തിന്റെ വോട്ടോടെയാണ് അഖിൽ മാരാർ വിജയിച്ചതെന്ന് അറിയാൻ കഴിഞ്ഞതെന്നും രേവതി പറഞ്ഞു.
യുട്യൂബ് പോളിംഗിൽ മാത്രം അഖിലിന് ജനങ്ങൾ നൽകിയ പിന്തുണ ഒതുങ്ങിയില്ലെങ്കിൽ ഹോട്ട്സ്റ്റാർ ഫൈനൽ പോൾ റിസൾട്ട് പുറത്ത് വിട്ടപ്പോൾ വമ്പിച്ച മാർജിൻ സൃഷ്ടിക്കാൻ റണ്ണറപ്പായ വ്യക്തിയിൽ നിന്നും അഖിൽ മാരർക്ക് സാധിച്ചുവെന്നും രേവതി പറയുന്നു.
50 ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് വിജയിയായ അഖിലിന് സമ്മാനമായി ലഭിച്ചത്.
രണ്ടാം സ്ഥാനം നേടിയത് സീരിയൽ താരം റെനീഷ റഹ്മാനാണ്. എല്ലാവരുടെയും പ്രവചനവും റെനീഷ രണ്ടാം സ്ഥാനത്തെത്തുമെന്ന് തന്നെയായിരുന്നു.
ടോപ്പ് ടു ആരാകണമെന്ന ചോദ്യത്തിന് ഏറെയും പേർ നൽകിയ മറുപടിയും അഖിൽ മാരാർ, റെനീഷ എന്നത് തന്നെയായിരുന്നു.
ഒന്നും രണ്ടും സ്ഥാനങ്ങൾ നേരത്തെ തന്നെ പ്രവചിക്കാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നു. പക്ഷെ മൂന്നാം സ്ഥാനത്ത് ജുനൈസ് വി.പി എത്തുമെന്നത് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല.
അവിടെയാണ് അട്ടിമറി നടന്നത്. ശോഭ വിശ്വനാഥിനെ കടത്തി വെട്ടിയാണ് ജുനൈസ് പോളിൽ കുതിച്ച് ഉയർന്ന് മൂന്നാം സ്ഥാനം നേടിയത്.
ശോഭ മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് ഏറെയും പേർ പ്രതീക്ഷിച്ചിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.