പ്രണയം അവസാനിപ്പിച്ച് ബിഗ് ബോസ് താരം ലച്ചു 

ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥികളിൽ ഏറെ ആരാധകരുള്ള ഒരാൾ ആയിരുന്നു ഐശ്വര്യ സുരേഷ് എന്ന ലെച്ചു.

ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ലച്ചു.

റിയാലിറ്റി ഷോയ്ക്ക് പിന്നാലെയാണ് തന്റെ പ്രണയം ലച്ചു വെളിപ്പെടുത്തിയത്.

എന്നാൽ ഇപ്പോഴിതാ ലച്ചുവും ശിവജിയും പിരിയുന്നു എന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ്.

‘എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴിൽമേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവൾ കൊച്ചിയിലേക്ക് തിരിച്ചു പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി- അതെ, ഞങ്ങൾ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാർദ്ദപൂർവ്വം ഞങ്ങൾ വേർപിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തിൽ ഞങ്ങൾക്ക് പങ്കുവെക്കേണ്ടിവന്നതിൽ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിൻറെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. ദയവായി ഞങ്ങൾക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങൾക്ക് അറിയാം’. ശിവജി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഈ കുറിപ്പ് ലച്ചും തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്
[masterslider id="10"]

Related posts