വീഡിയോ കോളിൽ ശോഭയോട് ‘ഐ ലവ് യു’ പറഞ്ഞ് അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസണ്‍ 5 കഴിഞ്ഞിട്ടും ഷോയിലെ മത്സരാർഥികൾ ഇപ്പോഴും ആരാധകർക്കിടയിൽ തന്നെ ഉണ്ട്.

ഷോയിൽ മലയാളികളുടെ പ്രിയ താരങ്ങളായിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും.

ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇരുവരും ടോം ആൻഡ് ജെറി ആയിരുന്നു. പ്രേക്ഷകർ ആ കോമ്പോ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ബിഗ്ഗ്‌ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയതിനു പിന്നാലെ ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയില്‍ ശോഭയെ വീഡിയോ കാള്‍ ചെയ്യുന്ന അഖില്‍ മാരാരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ആദ്യം ഇരുവരും പരസ്പരം വിശേഷങ്ങള്‍ എല്ലാം ചോദിച്ച്‌ അറിഞ്ഞതിനു ശേഷം ‘നീ സാരിയുടുത്ത് ഷോ കാണിച്ചത് വെറുതെ ആയിപ്പോയല്ലോ ശോഭേ’ എന്ന് പറയുകയായിരുന്നു അഖില്‍.

എന്നാല്‍ അതിനെല്ലാം താമശരീതിയില്‍ തന്നെയാണ് ശോഭ മറുപടിയും നൽകുന്നത്.

ശേഷം അവതാരിക അഖിലിനോട് ഒരു ചോദ്യം ചോദിക്കാൻ ശോഭയോട് പറഞ്ഞു. എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന് അഖിലും ശോഭയോട് ചോദിച്ചു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

എന്നാല്‍ എന്നോട് പറ എന്നായിരുന്നു ശോഭയുടെ മറുപടി.

ഉടൻ തന്നെ ഐ ലവ് യു എന്ന് മാരാര്‍ പറയുകയും ചെയ്തു.

ഇരുവരുടെയും ഈ ഒരു വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts