വിധാന സൗധയ്ക്കു സമീപം സംഘർഷം; അറിയാതെ ബെംഗളൂരു പൊലീസ്

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ബാലേകുന്ദ്രി സർക്കിളിലെ പബ്ബിന് പുറത്ത് ഒരു കൂട്ടം യുവാക്കൾ തമ്മിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിധാന സൗധയ്ക്ക് സമീപമുള്ള തിരക്കേറിയ സ്ഥലത്താണ് സംഭവം നടന്നതെങ്കിലും സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന് വിവരം ലഭിച്ചത്. വീഡിയോയിൽ കാണുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 394 (കവർച്ച നടത്തുന്നതിൽ സ്വമേധയാ മുറിവേൽപ്പിക്കുക) പ്രകാരം വിധാന സൗധ പോലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തു. വൈകുന്നേരത്തോടെയാണ് യുവതിയിൽ നിന്നും പരാതി ലഭിച്ചതെന്നും ഇതിൽ മൂന്ന് പേരെ…

Read More

കെംപെഗൗഡ പ്രതിമ അടുത്ത വർഷത്തോടെ വിധാന സൗധയിൽ: മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: അടുത്ത വർഷം ഈ സമയത്തോടെ ബെംഗളൂരു സ്ഥാപകൻ കെമ്പഗൗഡയുടെ പ്രതിമ വിധാന സൗധയുടെ പരിസരത്ത് സർക്കാർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കെംപെഗൗഡയുടെ 513-ാം ജന്മവാർഷിക (ജയന്തി) അനുസ്മരണ ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സെക്രട്ടേറിയറ്റ് വളപ്പിൽ കെംപഗൗഡയുടെ പ്രതിമ സ്ഥാപിക്കണമെന്നത് ആദിചുഞ്ചനഗിരി, സ്പടികപുരി മഠങ്ങളിലെ സന്യാസിമാരുടെ ആവശ്യമായിരുന്നു. അടുത്ത വർഷം കെംപഗൗഡ ജയന്തി സമയത്ത് പ്രതിമ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബൊമ്മൈ ഉറപ്പ് നൽകി. 2001ൽ ബെംഗളൂരു പൗരസമിതി പാസാക്കിയ പ്രമേയവും മുഖ്യമന്ത്രി ഓർമിപ്പിച്ചു. എന്തുകൊണ്ടാണ് വൈകിയതെന്നറിയില്ലെന്നും…

Read More

മാർച്ച് 4 മുതൽ 30 വരെ വിധാന സൗധയ്ക്ക് ചുറ്റും പ്രതിഷേധം നിരോധിച്ചു.

ബെംഗളൂരു: മാർച്ച് 4 മുതൽ 30 വരെ വിധാന സൗധയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാവിലെ 6 മുതൽ 12 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. ഏതാനും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അധികാരക്കസേരയ്ക്ക് സമീപം പ്രതിഷേധങ്ങളും കുത്തിയിരിപ്പുകളും മാർച്ചുകളും ധർണ/ സത്യാഗ്രഹവും നടത്താനുള്ള സാധ്യത സൂചിപ്പിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതെന്ന് സിറ്റി പോലീസ് മേധാവി കമൽ പന്ത് അറിയിച്ചു. മാർച്ച്, ധർണ/ സത്യാഗ്രഹം തുടങ്ങിയ പ്രവർത്തനങ്ങൾ നിയമസഭയുടെ ബജറ്റ് സമ്മേളനത്തെയും വാഹനഗതാഗതത്തെയും തടസ്സപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേയ്തുടർന്ന് അഞ്ചോ അതിലധികമോ ആളുകളുടെ…

Read More

നേതാജിയുടെ പ്രതിമ വിധാന സൗധയുടെ മുൻവശത്തേക്ക് മാറ്റും; മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ.

ബെംഗളൂരു: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ വിധാന സൗധയ്ക്ക് മുന്നിലുള്ള അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നേതാജിയുടെ ജന്മവാർഷികത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൊമ്മൈ നിലവിൽ പടിഞ്ഞാറൻ ഗേറ്റിന് സമീപം വിധാനസൗധയ്ക്ക് പിന്നിലുള്ള പ്രതിമ അദ്ദേഹത്തിന് അർഹമായ സ്ഥാനത്തേക്ക് മാറ്റപ്പെടേണ്ടതാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നേതാജിയുടെ അടുത്ത ജന്മവാർഷികം വിധാന സൗധയ്ക്ക് മുന്നിൽ ആഘോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാജിയുടെ ആദർശങ്ങളോട് അപാരമായ സ്‌നേഹത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ അനുകൂലമായി…

Read More

വിധാന സൗധയ്ക്കുള്ളിൽ ആത്മഹത്യ ശ്രമം

vidhana-soudha

ബെംഗളൂരു: കുടുംബപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങളുടെ പേരിൽ ബുധനാഴ്ച സാനിറ്റൈസർ കഴിച്ച് വിധാന സൗധയ്ക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ടിവി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ജെസി നഗർ സ്വദേശിയായ 52 വയസ്സുള്ള നന്ദ കുമാറാണ് ബുധനാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാനിറ്റൈസർ കഴിച്ച ഉടനെ ബൗറിംഗ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച നന്ദയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. കുമാർ തന്റെ ഭാര്യയ്ക്കും മറ്റുള്ളവർക്കുമെതിരെ ജെസി നഗർ പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ പോലീസ് ഇവരെ വിളിച്ചുവരുത്തി കൗൺസിലിങ്ങിന് നൽകിയതിനുശേഷം വിട്ടയച്ചു. എന്നാൽ ഭാര്യയെയും മറ്റുള്ളവരെയും…

Read More
Click Here to Follow Us