നേതാജിയുടെ പ്രതിമ വിധാന സൗധയുടെ മുൻവശത്തേക്ക് മാറ്റും; മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ.

ബെംഗളൂരു: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ വിധാന സൗധയ്ക്ക് മുന്നിലുള്ള അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

നേതാജിയുടെ ജന്മവാർഷികത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൊമ്മൈ നിലവിൽ പടിഞ്ഞാറൻ ഗേറ്റിന് സമീപം വിധാനസൗധയ്ക്ക് പിന്നിലുള്ള പ്രതിമ അദ്ദേഹത്തിന് അർഹമായ സ്ഥാനത്തേക്ക് മാറ്റപ്പെടേണ്ടതാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം

കൂടാതെ നേതാജിയുടെ അടുത്ത ജന്മവാർഷികം വിധാന സൗധയ്ക്ക് മുന്നിൽ ആഘോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാജിയുടെ ആദർശങ്ങളോട് അപാരമായ സ്‌നേഹത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ അനുകൂലമായി പ്രതികരിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts