കർണാടക ആർ.ടി.സി ബസ്സുകളിൽ ലഗേജ് മോഷണം വ്യാപകം.

ബെംഗളൂരു: കർണാടക ആർ.ടി.സി ബസുകളിൽ നിന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്‌ടപ്പെടുന്നതായ പരാതി. പ്രത്യേകിച്ച് രാത്രികാലങ്ങളിലാണ് ലഗേജ് മോഷണം അധികമായി റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനാന്തര റൂട്ടുകളിലെ ബസ്സുകളിലാണ് മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ മോഷണം വ്യാപകവുമായുള്ളത്. കൂടാതെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ബെംഗളൂരു-ചെന്നൈ റൂട്ടിലാണ് മോഷണക്കേസുകൾ കൂടുതൽ ഉണ്ടായിട്ടുള്ളത് എന്ന് പറയപ്പെടുന്നു. ഇതിനാൽ നിരീക്ഷണം ശക്തമാക്കാൻ കണ്ടക്ടർമാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

അതുകൊണ്ടു തന്നെ ദീർഘദൂര ബസുകളിലെ കണ്ടക്ടർമാർ തങ്ങളുടെ യാത്രക്കാർ ബസിൽ കയറുമ്പോൾ തന്നെ മുന്നറിയിപ്പെന്നോണം ലഗേജുകൾ നിരീക്ഷിക്കാൻ നിർദ്ദേശിക്കുകയും. അവസാന ലക്ഷ്യസ്ഥാനത്തിന് മുമ്പ് ഇറങ്ങുന്ന യാത്രക്കാർ തങ്ങളുടെ ലഗേജുകൾ മാത്രമേ എടുക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ റിസർവ് ചെയ്യാതെ ബസ്സിൽ കയറുന്ന വർക്കും തിരിച്ചറിയൽരേഖ നിർബന്ധമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts