ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിക്കാത്ത യാത്രികരിൽ നിന്ന് പിഴ ഈടാക്കാൻ ഒരുങ്ങി പൊലീസ്.

ബെംഗളൂരു: ഐഎസ്‌ഐ അല്ലാത്ത ഹെൽമെറ്റുകളുടെ നിരോധനം ട്രാഫിക് പോലീസ് തിരികെ കൊണ്ടുവരുന്നു. നഗരത്തിൽ ഇരുചക്രവാഹന അപകടങ്ങളിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ഈ ചട്ടം വീണ്ടും തിരികെ കൊണ്ടുവരുന്നത്.

തലയ്ക്ക് മതിയായ സംരക്ഷണം നൽകാത്ത നിലവാരമില്ലാത്ത ഹെൽമറ്റ് (ഹാഫ് അല്ലെങ്കിൽ ക്യാപ് ഹെൽമറ്റ്) ധരിച്ച് വാഹനമോടിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ ബോധവൽക്കരിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും തുടർന്നും ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റ് ഉപയോഗിക്കുകയോ അല്ലെങ്കിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുകയോ ചെയ്‌താൽ നിയമലംഘകരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണു നീക്കമെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബിആർ രവികാന്തേ ഗൗഡ അറിയിച്ചു.

ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരും തലയും താടിയും പൂർണമായി സംരക്ഷിക്കാൻ പാകത്തിലുള്ള ഗുണമേൻമയുള്ള ഹെൽമറ്റ് ധരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നഗരപരിധിയിൽ ഇരുചക്രവാഹന അപകടങ്ങളിൽ 113 പേരാണ് മരിച്ചത്. ഇതിൽ 84 പേർ വാഹനം ഓടിച്ചിരുന്നവരും 29 പേർ പിന്നിലിരുന്ന് യാത്ര ചെയ്തവരുമാണ്.

ഐഎസ്‌ഐ ഇതര ഹെൽമെറ്റുകളുടെ നിരോധനം ഒരിക്കൽ ഹ്രസ്വകാലത്തേക്ക് നടപ്പാക്കിയിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവലിക്കുകയായിരുന്നു എന്നാൽ നിലവാരമില്ലാത്ത ഈ ഹെൽമെറ്റുകൾ മൂലമുണ്ടാകുന്ന മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരോധനം ഒരിക്കൽ കൂടി നടപ്പാക്കേണ്ട സമയമാണിതെന്ന് ട്രാഫിക് പോലീസുകാർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us