ബൈക്കിനുമുകളിൽ ലോറിമറിഞ്ഞ് മാധ്യമപ്രവർത്തകൻ മരിച്ചു.

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ടൗൺ ഹാളിന് സമീപം ചരക്കു ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ട്രക്കിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ കന്നഡ പത്രപ്രവർത്തകൻ മരിച്ചു.

പ്രശസ്ത ദിനപത്രമായ ‘വിജയവാണി’യിലെ സീനിയർ കോപ്പി എഡിറ്ററായ ഗംഗാധര മൂർത്തി (49) മോട്ടോർ സൈക്കിളിൽ ചാമരാജ്പേട്ടിലെ ഓഫീസിലേക്ക് പോകുമ്പോളാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

  ആരാധകർ അതിരുവിടുന്നു; പാലഭിഷേകവും ആർപ്പുവിളികളും ഇനി ഓർമ്മ; തിയേറ്റർ ഫാൻസ് ഷോകൾ നിർത്തുന്നു

ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട ലോറി, ബൈക്കിൽ ഓഫീസിൽ പോവുകയായിരുന്ന ഗംഗാധരമൂർത്തിയുടെ മേലെ മറിയുകയായിരുന്നു. ട്രക്ക് ഡ്രൈവർ സിഗ്നൽ ശ്രദ്ധിക്കാതെ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഡ്രൈവർ ട്രക്ക് ഉപേക്ഷിച്ച് കളഞ്ഞിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ  പരിശോധിച്ചുവരികയാണ്.

ഗംഗാധരമൂർത്തിയെ ഉടൻ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെത്തുടർന്ന് ടൗൺഹാളിനുമുന്നിലെ റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മന്ത്രി മുരുഗേഷ് നിറാനി തുടങ്ങിയവർ ഗംഗാധരമൂർത്തിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗംഗാധരമൂർത്തിക്ക് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;
[masterslider id="10"]

Related posts