കർണാടകയിൽ എം.ബി.ബി.എസ്. കോഴ്‌സ്; സർക്കാർ ക്വാട്ടയിൽ 160 സീറ്റുകൾ അധികം.

ബെംഗളൂരു: നാഷണൽ മെഡിക്കൽ കൗൺസിൽ (എൻ.എം.സി.) ചിക്കബെല്ലാപുരയിലെ പുതിയ സർക്കാർ മെഡിക്കൽ കോളേജിലെ കോഴ്‌സ് അനുമതിക്കുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ അടുത്തിടെ അംഗീകരിച്ചതോടെ ആദ്യ ബാച്ചിൽ 100 വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ സാധിക്കുന്നതാണ്.

ഇതിനു പുറമെ മംഗളൂരുവിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ 150 സീറ്റ് ഉള്ളതിൽ 40 ശതമാനത്തോളം അതായത് 60 സീറ്റുകൾ സർക്കാർ ക്വാട്ടയിലാണ് ഉള്ളത്. ഇങ്ങനെയാണ് ഈ അധ്യയന വർഷം സർക്കാർ ക്വാട്ടയിൽ 160 എം.ബി.ബി.എസ്. സീറ്റുകൾ അധികം ലഭിച്ചിരിക്കുന്നത്. എം.ബി.ബി.എസ്. കോഴ്‌സിനുള്ള കൗൺസലിങ് സർക്കാർ ജനുവരി 27-ന് ആരംഭിച്ച് മാർച്ച് 31-ന് സമാപിക്കുന്ന വിധമാണ് നിശ്ചയിച്ചിട്ടുള്ളത്.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ ചിക്കമഗളൂരു, ഹാവേരി, ഗദഗ് എന്നീ ജില്ലകളിൽ തുടങ്ങുന്നതിനുള്ള അപേക്ഷ എൻ.എം.സി.യുടെ മുമ്പാകെയുള്ളതിനാൽ വരുംനാളുകളിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. നിലവിലായി സംസ്ഥാനത്ത് 8000 എം.ബി.ബി.എസ്. സീറ്റുകലാണ് 8 മെഡിക്കൽ കോളേജുകളിലായി ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts