വ്യാജ രേഖയിലൂടെ എംബിബിഎസ് പ്രവേശനം; 3 വിദ്യാർത്ഥിനികൾക്ക് വിലക്ക്

ബെംഗളുരു: വ്യാജ രേഖകൾ ഉപയോഗിച്ച് എംബിബിഎസ് പ്രവേശനം നേടിയ മൂന്ന് വിദ്യാർത്ഥിനികൾക്ക് വിലക്ക്. കർണാടക എക്സാമിനേഷൻ അതോറിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ വ്യാജ റാങ്ക് കാർഡ്, കെഇഎയുടെ പ്രവേശന ഉത്തരവ് എന്നിവ ഉപയോഗിച്ചാണ് ഇവർ ശിവമൊഗ്ഗ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.

Read More

സംസ്ഥാനത്ത് എംബിബിഎസ്, ഡെന്റൽ കോഴ്‌സ് ഫീസ് വർധിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഫീസ് 10 ശതമാനം വർധിപ്പിക്കാൻ അനുമതി നൽകുന്നതോടെ ബിരുദ മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്ക് ഈ അധ്യയന വർഷം ചെലവ് കൂടും. വെള്ളിയാഴ്ച സ്വകാര്യ മെഡിക്കൽ കോളജ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ വർദ്ധനയോടെ, സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് 12,884 രൂപ കൂടി നൽകേണ്ടിവരും, കാരണം ഫീസ് പ്രതിവർഷം 1,41,630 രൂപയാകും. സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ട എംബിബിഎസ് സീറ്റുകൾക്ക് 1,28,746 രൂപയാണ്…

Read More

കർണാടകയിൽ എം.ബി.ബി.എസ്. കോഴ്‌സ്; സർക്കാർ ക്വാട്ടയിൽ 160 സീറ്റുകൾ അധികം.

ബെംഗളൂരു: നാഷണൽ മെഡിക്കൽ കൗൺസിൽ (എൻ.എം.സി.) ചിക്കബെല്ലാപുരയിലെ പുതിയ സർക്കാർ മെഡിക്കൽ കോളേജിലെ കോഴ്‌സ് അനുമതിക്കുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ അടുത്തിടെ അംഗീകരിച്ചതോടെ ആദ്യ ബാച്ചിൽ 100 വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിനു പുറമെ മംഗളൂരുവിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ 150 സീറ്റ് ഉള്ളതിൽ 40 ശതമാനത്തോളം അതായത് 60 സീറ്റുകൾ സർക്കാർ ക്വാട്ടയിലാണ് ഉള്ളത്. ഇങ്ങനെയാണ് ഈ അധ്യയന വർഷം സർക്കാർ ക്വാട്ടയിൽ 160 എം.ബി.ബി.എസ്. സീറ്റുകൾ അധികം ലഭിച്ചിരിക്കുന്നത്. എം.ബി.ബി.എസ്. കോഴ്‌സിനുള്ള കൗൺസലിങ് സർക്കാർ ജനുവരി 27-ന് ആരംഭിച്ച് മാർച്ച് 31-ന്…

Read More

അർദ്ധരാത്രി ഉണ്ടായ വാഹനാപകടത്തിൽ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു.

ROAD ACCIDENT

മൈസൂരു: ഡോക്ടറാകാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ അർധരാത്രി നഗരത്തിലുണ്ടായ വാഹനാപകടത്തിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥി മരിച്ചു. രാത്രി കർഫ്യൂ സമയങ്ങളിൽ ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തിൽ ഇയർഫോൺ പ്ലഗ് ഇൻ ചെയ്‌തിരുന്നു യുവാവിന്റെ യാത്ര . മൈസൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (എംഎംസി ആൻഡ് ആർഐ) നിന്ന് എംബിബിഎസ് ബിരുദം നേടാനിരുന്ന ബെലഗാവി സ്വദേശി രാഹുൽ ലക്ഷ്മൺ ഹിഡ്കൽ എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. ജെഎൽബി റോഡിലെ മുഡ ഓഫീസിന് എതിർവശത്തുള്ള എംഎംസി ആൻഡ് ആർഐ ബോയ്സ് ഹോസ്റ്റലിലാണ് രാഹുൽ…

Read More
Click Here to Follow Us